Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅയൽവാസികളായ...

അയൽവാസികളായ വിദ്യാർഥികളെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
അയൽവാസികളായ വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി ചേളന്നൂർ: അയൽവാസികളായ വിദ്യാർഥികളെ കാണാതായി. ചേളന്നൂർ ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം ഞാറക്കാട്ട് മീത്തലിലെ ഷാഹിദയുടെ മകൻ മുഹമ്മദ് ഷാഫിൽ (14), രാധാകൃഷ്ണ​െൻറ മകൻ അഭിനവ് കൃഷ്ണൻ എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ച മുതൽ കാണാതായത്. ഷാഫിൽ മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അഭിനവ് കൃഷ്ണൻ ജനത യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്. ഷാഹിദ രാവിലെ ഉണർന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. വെളുപ്പിന് മദ്റസയിൽ പോകാറുണ്ടായിരുന്നതിനാൽ ക്ലാസിൽ പോയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തൊട്ടടുത്ത വീട്ടിലെ കുട്ടിയും ഷാഫിലി​െൻറ സുഹൃത്തുമായ അഭിനവിനെയും കാണാനില്ലെന്ന് അറിയുന്നത്. രാധാകൃഷ്ണ​െൻറയും ഭാര്യയുടെയും കിടപ്പുമുറിക്കടുത്ത മുറിയിൽ ഉറങ്ങിയിരുന്ന അഭിനവ് വാതിൽ തുറന്ന് പോകുകയായിരുന്നു. കാക്കൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. photo abhinav krishna muhammed shafil
Show Full Article
TAGS:LOCAL NEWS 
Next Story