Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​ത്രീ നൊമ്പരങ്ങളും...

സ്​ത്രീ നൊമ്പരങ്ങളും പ്രതീക്ഷകളും വർണത്തിൽ ചാലിച്ച്​ 'കണ്ണുനീർ തുള്ളികൾ​​'

text_fields
bookmark_border
സ്ത്രീ നൊമ്പരങ്ങളും പ്രതീക്ഷകളും വർണത്തിൽ ചാലിച്ച് 'കണ്ണുനീർ തുള്ളികൾ' കോഴിക്കോട്: സ്ത്രീകളുെട നൊമ്പരങ്ങളും പ്രതീക്ഷകളും വർണത്തിൽ ചാലിച്ചിരിക്കുകയാണ് കണ്ണൂർ സ്വദേശി സ്വാലിഹ നാസിറലി. ചൊവ്വാഴ്ച ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച 'കണ്ണുനീർ തുള്ളികൾ' ചിത്രപ്രദർശനത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തി​െൻറ വിവിധ ഘട്ടങ്ങളാണ് ചിത്രകാരി സ്വാലിഹ പരിചയപ്പെടുത്തുന്നത്. വാർധക്യത്തിലെത്തിയ സ്ത്രീ, മാതൃത്വത്തി​െൻറ മഹത്ത്വം, വിശ്വാസം, അതിജീവനം, സ്വപ്നങ്ങൾ, പ്രതീക്ഷ, വേദന, സംരക്ഷണം, ശക്തി, അവകാശങ്ങൾ തുടങ്ങി സ്ത്രീജീവിതത്തി​െൻറ വ്യത്യസ്ത അനുഭവങ്ങൾ ത​െൻറ ചിത്രങ്ങളിലൂെട പകർന്നുനൽകാൻ ശ്രമിക്കുകയാണ് സ്വാലിഹ. സമകാലീന സാഹചര്യത്തിൽ സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങളും ആധുനിക കാലത്തി​െൻറ ചതിക്കുഴികളിൽപെടുന്ന പുതുതലമുറയിലെ പെൺകുട്ടികളുടെ ജീവിതവും സമൂഹത്തെ ചിന്തിപ്പിക്കുന്ന രീതിയിൽ തന്നെയാണ് വരച്ചിട്ടിരിക്കുന്നത്. ത​െൻറ ലക്ഷ്യസ്ഥാനത്തേക്കുള്ള പാതയിൽ ഒരു സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കയും ഒരു കുതിരയുടെ കണ്ണുകളെ പ്രതീകമാക്കിയാണ് പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്. കണ്ണുനീർ എന്നത് ദുഃഖത്തി​െൻറ മാത്രം പ്രതീകമല്ലെന്നും ഇവരുടെ ചിത്രങ്ങൾ പറയുന്നു. കണ്ണ്, റാന്തൽ, കുതിര, പ്രകൃതി, പക്ഷികൾ തുടങ്ങിയവയുടെ ചിത്രങ്ങളിലൂെടയാണ് പ്രധാനമായും ത​െൻറ ആശയങ്ങൾ വരച്ചിരിക്കുന്നത്. പ്രദർശനത്തിലുള്ള 57ഒാളം ചിത്രങ്ങൾ ഒരു മാസം കൊണ്ടാണ് സ്വാലിഹ വരച്ചെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം നിർവഹിച്ച പ്രദർശനം ഫെബ്രുവരി 11 വരെ തുടരും. കോഴിക്കോട്ട് ഇൻറീരിയർ ഡിസൈനറായി ജോലിചെയ്യുന്ന സ്വാലിഹയുടെ എട്ടാമത്തെ പ്രദർശനമാണിത്. സൗദിയിൽ അഞ്ചു പ്രദർശനവും ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒാരോ പ്രദർശനവും മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. photo: AB 2
Show Full Article
TAGS:LOCAL NEWS 
Next Story