Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.ടി നയം...

ഐ.ടി നയം കാലികമാക്കാന്‍ വാർഷികാവലോകനം നടത്തും ^എം. ശിവശങ്കർ

text_fields
bookmark_border
ഐ.ടി നയം കാലികമാക്കാന്‍ വാർഷികാവലോകനം നടത്തും -എം. ശിവശങ്കർ കോഴിക്കോട്: സംസ്ഥാനത്തി​െൻറ ഐ.ടി നയം കാലികമാക്കാന്‍ ഉപനയങ്ങള്‍ വര്‍ഷംതോറും അവലോകനം ചെയ്യുമെന്ന് സംസ്ഥാന ഇലക്‌ട്രോണിക്‌സ്--ഐ.ടി സെക്രട്ടറി എം. ശിവശങ്കർ. കോഴിക്കോട്ട് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിച്ച സീഡിങ് കേരള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധി. എന്നാല്‍, ഐ.ടി ദ്രുതഗതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഉപനയങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. നയത്തില്‍ മരവിപ്പ് ഉണ്ടാകാതിരിക്കാനാണ് വാര്‍ഷികാവലോകനം നടത്തുന്നത്. വര്‍ഷംതോറും ഏപ്രിൽ, മേയ് മാസങ്ങളിലാണ് നയാവലോകനം. ഈയവസരത്തില്‍ മാറിവരുന്ന സാങ്കേതിക വിദ്യകളും നിക്ഷേപ സാധ്യതകളും വിലയിരുത്തും -അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ ശേഷിയുള്ള ചെറുകിട നിക്ഷേപകരുടെ കൂട്ടായ്മ വളര്‍ത്താന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ മുന്‍കൈയെടുക്കുമെന്ന് സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. നിക്ഷേപകരിലും സംരംഭകരിലും ഒരുപോലെ ആത്മവിശ്വാസം വളര്‍ത്താനാണ് മിഷ​െൻറ ശ്രമം. മികച്ച ആശയങ്ങളുള്ളവര്‍ക്ക് സ്റ്റാര്‍ട്ടപ് മിഷന്‍ തന്നെ ധനസഹായംചെയ്ത് മാതൃകകള്‍ നിർമിക്കാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപാന്തരീക്ഷമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ് മേഖലയിലുള്ളതെന്ന് എയ്ഞ്ചല്‍ നിക്ഷേപകന്‍ അനില്‍ ജോഷി ചൂണ്ടിക്കാട്ടി. സെക്ടര്‍ ക്യൂബ്, പെര്‍ഫക്ട് ഫിറ്റ്, ജ​െൻറോബോട്ടിക്‌സ് എന്നീ സംരംഭങ്ങളില്‍ നിക്ഷേപം നടത്തിയതി​െൻറ രേഖകള്‍ അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ കൈമാറി. അടുത്ത ഏഴു വര്‍ഷം രാജ്യത്ത് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മികച്ച സാധ്യതയാണുള്ളതെന്ന് പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപക കൂട്ടായ്മയായ ലീഡ് എയ്ഞ്ചലി​െൻറ സ്ഥാപകന്‍ സുശാന്തോ മിത്ര ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story