Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫ്യൂച്ചർ 2018:...

'ഫ്യൂച്ചർ 2018': ബിസിനസ്​ മീറ്റ്​ നടത്തി

text_fields
bookmark_border
കോഴിക്കോട്: മാർച്ച് 22നും 23നും െകാച്ചിയിൽ നടക്കുന്ന ആഗോള ഡിജിറ്റൽ ഉച്ചകോടിയായ 'ഫ്യൂച്ചർ 2018'​െൻറ പ്രചാരണാർഥം മലബാർ മേഖലയിലെ െഎ.ടി വിദഗ്ധർ ഒത്തുചേർന്നു. െഎ.ടി സെക്രട്ടറി എം. ശിവശങ്കർ യോഗം ഉദ്ഘാടനം ചെയ്തു. മലയാളികളായ ഐ.ടി പ്രഫഷനലുകൾ കേരളത്തി​െൻറ ഐ.ടി മുന്നേറ്റത്തി​െൻറ ഭാഗമാകണമെന്ന് എം. ശിവശങ്കർ പറഞ്ഞു. ഫ്യൂച്ചർ മീറ്റിന് പിന്തുണ അഭ്യർഥിച്ച അദ്ദേഹം, കൂടുതൽ ഐ.ടി കമ്പനികളെ ഇതിലേക്ക് എത്തിക്കാനുള്ള ശ്രമം മലയാളി ഐ.ടി പ്രഫഷനലുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ് 'ഫ്യൂച്ചർ 2018'​െൻറ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഐ.ടി പാർക്ക് സി.ഇ.ഒ ഋഷികേശ് നായർ, കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ്, ദിലീപ് സഹദേവ ശങ്കർ എന്നിവർ സംസാരിച്ചു. എറണാകുളം ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ഉച്ചേകാടിയിൽ 2000ത്തിലേറെ പ്രതിനിധികൾ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story