Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാന ക്ഷീര കർഷക...

സംസ്​ഥാന ക്ഷീര കർഷക സംഗമം 15 മുതൽ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന ക്ഷീരവികസന വകുപ്പി​െൻറ കീഴിൽ നടത്തുന്ന സംസ്ഥാന ക്ഷീരകർഷക സംഗമം 2018 കേരള ഡെയറി എക്സ്പോ ഫെബ്രുവരി 15 ന് ആരംഭിക്കും. വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. രാജു, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പളളി, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ, വി.എസ്. സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ മേധാവികൾ, ക്ഷീര സഹകാരികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി 17 വരെ െഡയറി എക്സ്പോ, ക്ഷീര കർഷക പാർലമ​െൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരുടെയും ശിൽപശാല, മാധ്യമ സെമിനാർ, വനിത സഹകാരികളുടെ ശിൽപശാല, ക്ഷീരസംഘം ജീവനക്കാരുടെ ശിൽപശാല, നാടൻ പശുക്കളുടെ പ്രദർശനം, ടെക്നിക്കൽ സെക്ഷൻ, കരിയർ ഗൈഡൻസ് േപ്രാഗ്രാം, വെറ്ററിനറി ക്യാമ്പ്, സൗജന്യ കാൻസർ, നേത്ര പരിശോധന ക്യാമ്പ്, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story