Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി സോൺ ക​േലാത്സവം:...

ബി സോൺ ക​േലാത്സവം: വേദിയും തീയതിയും തീരുമാനിച്ചിട്ടി​െല്ലന്ന്​ സർവകലാശാല

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തി​െൻറ വേദിയും തീയതിയും തീരുമാനിച്ചിട്ടിെല്ലന്ന് ഒൗദ്യോഗിക വിശദീകരണം. ജില്ലയിലെ കോളജുകൾ മത്സരിക്കുന്ന ബി സോൺ കേലാത്സവത്തി​െൻറ തീയതിയും വേദിയും എസ്.എഫ്.െഎ ഏകപക്ഷീയമായി തീരുമാനിച്ചെന്ന പരാതി നിലനിൽക്കേയാണ് സർവകലാശാല പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇൗ മാസം മൂന്നു മുതൽ ഏഴുവരെ മടപ്പള്ളി കോളജിൽ കേലാത്സവം നടത്തുെമന്ന് എസ്.എഫ്.െഎ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് എം.എസ്.എഫുമായി തർക്കം തുടങ്ങിയത്. കേലാത്സവം ശനിയാഴ്ച മുതൽ മടപ്പള്ളിയിൽ തന്നെ നടത്തുെമന്ന് സംഘാടകസമിതി കൺവീനറും എസ്.എഫ്.െഎ ജില്ല െസക്രട്ടറിയുമായ ലിേൻറാ ജോസഫ് വ്യാഴാഴ്ച വടകരയിൽ വാർത്തസമ്മേളനം നടത്തിയതിനു പിന്നാലെയാണ് വേദി തീരുമാനിച്ചിെല്ലന്ന സർവകലാശാലയുടെ വിശദീകരണെമത്തിയത്. ബി സോൺ കലോത്സവം രാഷ്ട്രീയ തർക്കത്തിനിടയാക്കിയത് വ്യാഴാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തർക്കം പരിഹരിക്കാൻ വെള്ളിയാഴ്ച സർവകലാശാല അധികൃതരും വിദ്യാർഥി യൂനിയ​െൻറയും സിൻഡിക്കേറ്റി​െൻറയും പ്രതിനിധികളും േയാഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുെമന്നാണ് സർവകലാശാലയുടെ വാർത്തക്കുറിപ്പിലുള്ളത്. ഇൗ മാസം 11 മുതൽ 15 വരെ തൃശൂരിൽ ഇൻറർസോൺ കേലാത്സവം നടക്കുന്നതിനാൽ തീയതി മാറ്റാനാവില്ലെന്നാണ് മടപ്പള്ളിയിലെ സംഘാടക സമിതിയുടെ നിലപാട്. സി.പി.എമ്മി​െൻറ ശക്തികേന്ദ്രമായ മടപ്പള്ളിയിൽനിന്ന് ബി േസാൺ കേലാത്സവം മാറ്റുന്നത് പാർട്ടിക്കും ക്ഷീണമാണ്. ജില്ല െസക്രട്ടറി പി. മോഹനൻ തന്നെ വിഷയത്തിൽ ഇടെപട്ടതായാണ് സൂചന. സംഘാടക സമിതിയുടെ രക്ഷാധികാരി സി.പി.എം ഒഞ്ചിയം ഏരിയ െസക്രട്ടറി ടി.പി. ബിനീഷാണ്. എസ്.എഫ്.െഎ ജില്ല കമ്മിറ്റി വിഷയത്തിൽ എടുത്തുചാട്ടം നടത്തിയതായി പാർട്ടിയിൽതന്നെ അഭിപ്രായമുണ്ട്. എസ്.എഫ്.െഎയുടെ ശക്തികേന്ദ്രമായ മടപ്പള്ളിയിൽ ആക്രമണ ഭീഷണിയുണ്ടെന്ന് എം.എസ്.എഫ് ആരോപിച്ചിരുന്നു. സർവകലാശാല യൂനിയനിൽ ജില്ല എക്സിക്യൂട്ടിവ് സ്ഥാനം വഹിക്കുന്ന എം.എസ്.എഫിനെ അവഗണിക്കുകയുമായിരുന്നു. വടകരയിൽ നിലപാട് വിശദീകരിച്ച് എം.എസ്.എഫും വ്യാഴാഴ്ച വാർത്തസമ്മേളനം നടത്തിയിരുന്നു. സർവകലാശാലയുെട അനുമതിയില്ലാത്ത ബി സോൺ കേലാത്സവത്തിൽ പെങ്കടുത്ത് വിജയിച്ചാൽ ഗ്രേസ്മാർക്കു പോലും ലഭിക്കിെല്ലന്ന് സർവകലാശാല വിദ്യാർഥി യൂനിയൻ ജില്ല എക്സിക്യുട്ടിവ് അംഗമായ നജ്മുസ്സാഖിബ് പറഞ്ഞു. മടപ്പള്ളിയിൽ തന്നെ കലോത്സവം നടത്തുകയാെണങ്കിൽ യൂത്ത് ലീഗുൾെപ്പടെയുള്ള സംഘടനകൾക്കൊപ്പം പ്രതിഷേധിക്കാനാണ് എം.എസ്.എഫ് ഒരുങ്ങുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story