Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടം 1500 രൂപ മാത്രം; ...

കടം 1500 രൂപ മാത്രം; ഉറക്കമില്ലാതെ സ്​മിത

text_fields
bookmark_border
െവള്ളിമാടുകുന്ന്: സ്മിത ശരിയാംവണ്ണം ഉറങ്ങിയിട്ട് മാസങ്ങളായി. തന്നെ ആക്രമിക്കാൻ വന്നവരുടെ മുഖം ഒാർമയിൽ തെളിയുേമ്പാൾ പരിസരബോധംവെടിഞ്ഞ്പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കരച്ചിലും വെപ്രാളവുമാകും. കേവലം 1500 രൂപ നൽകാനുള്ളതിന് തന്നെ ഭീഷണിപ്പെടുത്തിയവരുടെ മുന്നിൽ കുഴഞ്ഞുവീണ വെള്ളിമാടുകുന്ന് കളത്തിങ്ങൽ കുമാറി​െൻറ ഭാര്യ സ്മിതയുടെ (32) ജീവിതം നരകതുല്യമായിട്ട് മാസം ഒമ്പതു കഴിഞ്ഞു. വീട്ടിലേക്ക് ഒരു ടി.വി വാങ്ങുന്നതിനായി 2016 സെപ്റ്റംബറിൽ കോഴിക്കോട് നടക്കാവിലെ ബജാജ് ഫിൻകോർപ് എന്ന സ്ഥാപനത്തിൽനിന്ന് ഭർത്താവ് 20,000 രൂപ കടമെടുത്തിരുന്നു. ഇദ്ദേഹത്തി​െൻറ പേരിലുള്ള ചെക്കും മറ്റുരേഖകളും ഇൗടായി നൽകുകയും ചെയ്തു. 2017 മേയ് നാലിന് മുമ്പായാണ് ലോൺ അടച്ചുതീർക്കേണ്ടത്. എന്നാൽ, ലോണിലേക്കായി 1500 രൂപ മാത്രം ബാക്കിവന്നപ്പോൾ സ്ഥാപനത്തിലെ ജീവനക്കാർ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തി. ഭർത്താവിനെതിരെ നടപടിയെടുക്കുമെന്നും കുടുംബം അനാഥമാക്കുമെന്നും പറഞ്ഞപ്പോൾ സ്മിത അതിന് അത്രമാത്രമേ ഗൗരവം കണ്ടുള്ളൂ. കഴിഞ്ഞ മേയിൽ കുട്ടിക്ക് പോളിയോവാക്സിൻ െകാടുത്ത് വീട്ടിലേക്ക് മടങ്ങവെ സ്ഥാപനത്തിലെ ജീവനക്കാരൻ വഴിയിൽ തടയുകയും പരാക്രമം കാട്ടുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ സ്മിത ബോധംകെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. രക്തം തലയിൽ കട്ടപിടിച്ചതിനാൽ വലതുവശം പൂർണമായും തളർന്നു. നാവനക്കാൻ മാസങ്ങേളാളം ചികിത്സ വേണ്ടിവന്നു. ഇതിനിടെ ഏഴുലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും പരസഹായമില്ലാതെ ഒരടിപോലും ചലിക്കാൻ സ്മിതക്ക് കഴിയില്ല. ആറും മൂന്നും വയസ്സായ കുഞ്ഞുമക്കൾക്ക് തണലാകേണ്ട മാതാവിന് കിടക്ക വിെട്ടാഴിയാൻ കഴിയാത്ത അവസ്ഥയാണ്. പണം തിരിച്ചുകിട്ടാൻ നിയമനടപടികൾക്ക് മാർഗമുണ്ടായിരിക്കെ വീട്ടമ്മയെ ആക്രമിച്ചവർക്കെതിരെ ചേവായൂർ പൊലീസിൽ പരാതി നൽകിട്ടും നടപടിയില്ല. അതിനെത്തുടർന്ന് സിറ്റി പൊലീസ് കമീഷണർക്ക് പരാതിനൽകി. ഭാര്യ കിടപ്പിലായതോടെ സ്മിതയുടെ ശുശ്രൂഷക്കും മക്കളുടെ കാര്യങ്ങൾ നോക്കാനും സമയം തികയാത്തതിനാൽ കുമാറിന് ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരിക്കുകയാണ് കുടുംബം.
Show Full Article
TAGS:LOCAL NEWS 
Next Story