Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ടി.എം തട്ടിപ്പ്​:...

എ.ടി.എം തട്ടിപ്പ്​: ഒളിവിലുള്ളവരുടെ അറസ്​റ്റ്​ ഉടൻ ^പൊലീസ്​ മേധാവി

text_fields
bookmark_border
എ.ടി.എം തട്ടിപ്പ്: ഒളിവിലുള്ളവരുടെ അറസ്റ്റ് ഉടൻ -പൊലീസ് മേധാവി കോഴിക്കോട്: നഗരത്തിലുണ്ടായ എ.ടി.എം തട്ടിപ്പുകളിൽ ഒളിവിലുള്ള പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്ന് ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാർ അറിയിച്ചു. പിടിയിലാവാനുള്ളവരുടെ എല്ലാവിവരങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. വാറൻറ് പുറപ്പെടുവിച്ച് അറസ്റ്റ് െചയ്യാനുള്ള നടപടികളും കൈക്കൊള്ളും. സ്കിമ്മർ ഉപയോഗിച്ച് എ.ടി.എം വിവരങ്ങൾ ചോർത്തിയും ഇടപാട് സമയം എ.ടി.എം മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചുമുള്ള തട്ടിപ്പുകളാണ് നഗരത്തിൽ നടന്നത്. സ്കിമ്മർ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നിൽ കാസർകോട് സ്വദേശികളും വൈദ്യുതി ബന്ധം വിേച്ഛദിച്ചുള്ള തട്ടിപ്പിന് പിന്നിൽ ഹരിയാന ഗ്യാങ്ങുമാെണന്നാണ് വ്യക്തമായത്. എ.ടി.എമ്മുകളുടെ കാലപ്പഴക്കവും തട്ടിപ്പുകാർക്ക് സഹായകമാവുന്നുണ്ട്. പഞ്ചാബ് നാഷനൽ ബാങ്കി​െൻറ വെള്ളിമാട്കുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ തട്ടിപ്പിനിടയാക്കിയത് മെഷീനിൽ ആൻറി സ്കിമ്മർ ഇല്ലാത്തതാണ്. തട്ടിപ്പ് പുറത്തുവന്നപ്പോൾതന്നെ ബാങ്ക് മാനേജർമാരുടെയോഗം വിളിച്ച് എ.ടി.എമ്മുകളുടെ സുരക്ഷ വർധിപ്പിക്കണമെന്നും മെഷീനുകൾ കാലോചിതമായി പരിഷ്കരിക്കണമെന്നും നിർേദശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എ.ടി.എം കാർഡ് നമ്പർ അടക്കം ഫോണിലൂടെ ആവശ്യപ്പെട്ടുള്ള തട്ടിപ്പും ഉണ്ടായിട്ടുണ്ട്. എ.ടി.എം പിൻ നമ്പർ തുടരെ മാറ്റി തട്ടിപ്പിനുള്ള സാധ്യത ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story