Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളം ലഭിച്ചില്ല;...

വെള്ളം ലഭിച്ചില്ല; ഇരുപത്തഞ്ചേക്കറിലെ നെൽകൃഷി നശിച്ചു

text_fields
bookmark_border
കക്കോടി: നനക്കാൻ വെള്ളമില്ലാത്തതിനാൽ ഇരുപത്തഞ്ചേക്കറോളം വയലിലെ നെൽകൃഷി നശിച്ചു. കക്കോടി പഞ്ചായത്തി​െൻറ നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പി​െൻറ സഹകരണത്തോടെ കിരാലൂർ പാടശേഖര സമിതിയുടെയും പടിഞ്ഞാറ്റുംമുറി പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ പൂവത്തൂർ പുഞ്ചയിൽ നടത്തിയ നെൽകൃഷിയാണ് അധികൃതരുടെ നിസ്സഹകരണംകൊണ്ടും വേനൽചൂടിലും ഇല്ലാതായത്. പഞ്ചായത്തിൽ ആദ്യമായി കാർഷികയന്ത്രം ഉപയോഗിച്ച് നട്ട ഞാറുകൾ ഭൂരിഭാഗവും കരിഞ്ഞുണങ്ങുകയോ വളർച്ച മുരടിക്കുകയോ ചെയ്തു. ചില ഭാഗങ്ങളിൽ കതിരിെട്ടങ്കിലും വേണ്ടത്ര വിളവില്ല. കത്തിക്കാളുന്ന വേനലിൽ വയലുകൾ വിണ്ടുകീറിയിരിക്കുകയാണ്. വയലുകളിലേക്ക് ദൂരദിക്കിൽനിന്നും പമ്പുസെറ്റുകൾ ഉപയോഗിച്ച് ജലമെത്തിച്ച് നനക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പ് രണ്ടും മൂന്നും പുകിൽ കൃഷി നടത്തിയ അറുപതോളം ഏക്കർ ഭൂമിയിലെ 160 അംഗങ്ങളുടെ പാടശേഖരത്തിലെ 25 ഏക്കറിലാണ് മൂന്നുമാസം മുമ്പ് കൃഷിയിറക്കിയത്. സമീപത്തെ കുളത്തിൽനിന്ന് യഥേഷ്ടം വെള്ളം ലഭിക്കുമെന്ന ആശ്വാസത്തിലായിരുന്നു കർഷകർ കൃഷിയിറക്കിയത്. ജലം ലഭ്യമാക്കാൻ മോേട്ടാർ സ്ഥാപിക്കുന്നതിനും വൈദ്യുതിക്കും പഞ്ചായത്തിനെയും ബ്ലോക് പഞ്ചായത്തിെനയും ജില്ല പഞ്ചായത്തിനെയും സമീപിച്ചെങ്കിലും നടന്നില്ല. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് മോേട്ടാർ സ്ഥാപിച്ച് ഒരാഴ്ചയോളം കർഷകർ ജലസേചനം നടത്തിയെങ്കിലും അത് എവിടെയുമെത്താതായതോടെ നിർത്തി. വെള്ളം ലഭിക്കാത്തതിനാൽ നെല്ലിന് സമയത്തിന് വളവും ചെയ്യാനായില്ല. വേനൽച്ചൂടിലും അധികൃതരുടെ നിസ്സഹകരണത്തിലും കൃഷിനശിച്ചതിലുള്ള മനോവേദനയിലാണ് പാടശേഖരസമിതി അംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story