Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയടത്തിൽ പരദേവത...

ആയടത്തിൽ പരദേവത ക്ഷേേത്രാത്സവം വെള്ളിയാഴ്ച തുടങ്ങും

text_fields
bookmark_border
അരൂർ: ആയടത്തിൽ പരദേവത ക്ഷേേത്രാത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇളനീർ വരവുണ്ടാകും. ആറുമണിക്ക് കൊടിയേറ്റം നടക്കും. ശനിയാഴ്ച നാലിന് കൊല്ലേൻ വരവും, അഞ്ചിന് ഉപ്പും തണ്ടും വരവുമുണ്ടാകും. ഏഴിന് വെള്ളാട്ടും, പത്തരക്ക് കോമരം കൂടിയ ചുറ്റുവിളക്കും നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് മുടിവെപ്പും, 12ന് മുടിപറിക്കലും നടക്കും. ശുദ്ധികലശത്തിന് ശേഷം ഉച്ച പൂജയോടെ സമാപിക്കും. അരൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ 11 മുതൽ അരൂർ: മഹാവിഷ്ണു ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവം 11, 12, 13 ദിവസങ്ങളിൽ നടക്കും. തരണനല്ലൂർ പത്്മനാഭനുണ്ണി നമ്പൂതിരിപ്പാടി​െൻറ നേതൃത്വത്തിലാണ് ചടങ്ങുകൾ. 11ന് രാവിലെ കലവറ നിറക്കലിന് ശേഷം പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കും. വൈകീട്ട് ആറിന് നിഷാറാണിയുടെ ആധ്യാത്മികപ്രഭാഷണവും മെഡിക്കൽ കിറ്റ് വിതരണവും നടക്കും. വെള്ളിയാഴ്ച രാവിലെ ആറിന് അഖണ്ഡനാമ ജപം, വൈകീട്ട് ആറേകാലിന് സപരിവാര സർപ്പബലിയും നടക്കും. സർപ്പബലിക്ക് മുൻ കൂട്ടി അറിയിക്കണം. 13ന് വിവിധ ചടങ്ങുകൾക്ക് ശേഷം അത്താഴപൂജയോടെ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story