Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉള്ള്യേരിയിലും...

ഉള്ള്യേരിയിലും വീട്ടില്‍ കറുത്ത സ്​റ്റിക്കര്‍; പ്രദേശവാസികള്‍ ആശങ്കയില്‍

text_fields
bookmark_border
ഉള്ള്യേരി: പഞ്ചായത്തിലെ ഉള്ളൂര്‍ ഭാഗത്തെ വീട്ടിലെ ജനലില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍. ഉള്ളൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം കുളങ്ങര മീത്തല്‍ അജിത്തി​െൻറ വീട്ടിലെ മൂന്ന് ജനലുകളിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ചത്. കുളങ്ങര മീത്തല്‍ കോളനിയിലേക്കുള്ള റോഡരികിലുള്ള ഈ വീട്ടില്‍ കഴിഞ്ഞ രണ്ടു ദിവസമായി ആളുണ്ടായിരുന്നില്ല. ബുധനാഴ്ച തിരിച്ചെത്തിയപ്പോഴാണ് വീടിനു പിന്നിലെയും വശങ്ങളിലെയും ജനലില്‍ സ്റ്റിക്കര്‍ പതിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് അത്തോളി എസ്.ഐ രവീന്ദ്രന്‍ കൊമ്പിലാടി​െൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. സ്റ്റിക്കര്‍ പതിച്ചത് നാട്ടുകാരില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story