Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീകണ്​ഠേശ്വര...

ശ്രീകണ്​ഠേശ്വര ക്ഷേത്രം ശിവരാത്രി മ​േഹാത്സവം ആറുമുതൽ 13 വരെ

text_fields
bookmark_border
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മേഹാത്സവം ഫെബ്രുവരി ആറുമുതൽ 13 വരെ പൂജാകർമങ്ങേളാടെയും കലാപരിപാടികളോടെയും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് വൈകീട്ട് 6.30ന് ക്ഷേത്രം തന്ത്രി കെ.വി. ഷിബുവി​െൻറ മുഖ്യകാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. രാത്രി ഒമ്പതിന് ഗ്രാൻഡ് ഫിനാലെ കാലിക്കറ്റ് അവതരിപ്പിക്കുന്ന 'മ്യൂസിക് നൈറ്റ്' അരങ്ങേറും. എല്ലാദിവസവും പ്രത്യേക പൂജകളും വഴിപാടുകളും ഭജനകളും നടക്കും. ഫെബ്രുവരി ഏഴിന് രാത്രി ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തശിൽപം, എട്ടിന് രാത്രി അജയ് കല്ലായ് നയിക്കുന്ന മെഗാഷോ 'ടൈംജോക്സ്', ഒമ്പതിന് രാത്രി നൃത്തമത്സരം, പത്തിന് രാത്രി പിന്നണിഗായകൻ അൻവർ സാദത്ത് നയിക്കുന്ന മെഗാ ഗാനമേള, 11ന് രാത്രി വൈഷ്ണവ നൃത്ത കലാക്ഷേത്രത്തി​െൻറ 'ദാനപർവത്തിലെ കർണൻ'നൃത്തനാടകം, 12ന് രാത്രി ആരുദ്ര കലാക്ഷേത്രത്തി​െൻറ നൃത്തപരിപാടി, 13ന് പിന്നണി ഗായകരായ രാകേഷ് ബ്രഹ്മാനന്ദനും രൂപ രേവതിയും നയിക്കുന്ന മെഗാ ഗാനമേള എന്നിവ നടക്കും. 12ന് വൈകീട്ട് നാലിനാണ് ക്ഷേത്രക്കുളത്തിൽ തെപ്പോത്സവം. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് പി.വി. ചന്ദ്രൻ, സുന്ദർദാസ് പറോളി, സുരേഷ് ബാബു എടക്കോത്ത്, കെ.വി. അനേഖ്, കൃഷ്ണദാസ് തച്ചപ്പുള്ളി, പി.വി. ഗംഗാധരൻ, കനകരാജൻ കാവിലാടത്ത്, പുത്തൂർമഠം ചന്ദ്രൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story