Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപട്ടികജാതി കടാശ്വാസ...

'പട്ടികജാതി കടാശ്വാസ കമീഷനെ നിയമിക്കണം'

text_fields
bookmark_border
കോഴിക്കോട്: പട്ടികജാതി കടാശ്വാസ കമീഷനെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സാധുജന പരിഷത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാൻ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി വായ്പ എഴുതിത്തള്ളണം. ലൈഫ് മിഷൻ ഭവന പദ്ധതിയിൽനിന്ന് പട്ടികജാതിക്കാരെ ഒഴിവാക്കി ഭൂരഹിതരായവർക്ക് മൂന്ന് സ​െൻറ് സ്ഥലവും ഭവന നിർമാണത്തിന് ഗ്രാൻറും ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരി, ദാസ് കോഴഞ്ചേരി, ടി.വി. ബാലൻ പുല്ലാളൂർ, പ്രകാശൻ കക്കോടി, പി. ശശികുമാർ, കെ.വി. സുരേന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story