Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രധാന ട്രെയിനുകൾ...

പ്രധാന ട്രെയിനുകൾ നിർത്തുന്നതും കാത്ത് കൊയിലാണ്ടി സ്​റ്റേഷൻ

text_fields
bookmark_border
കൊയിലാണ്ടി: പ്രധാന ട്രെയിനുകൾ നിർത്തുന്നതും കാത്തിരിക്കുകയാണ് കൊയിലാണ്ടിക്കാർ. ഈ കാത്തിരിപ്പ് ഏറെക്കാലമായെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടാകുന്നില്ല. കേരളത്തിലെ പഴക്കംചെന്ന സ്റ്റേഷനുകളിലൊന്നാണിത്. 1906ലാണ് സ്ഥാപിച്ചത്. നൂറ്റാണ്ട് പിന്നിട്ടെങ്കിലും അതിനനുസരിച്ചുള്ള പുരോഗതി കൈവരിക്കാൻ സ്റ്റേഷന് കഴിഞ്ഞിട്ടില്ല. നിർത്തുന്ന പ്രധാന ട്രെയിനുകളുടെ എണ്ണം കുറവായിട്ടും മോശമല്ലാത്ത വരുമാനമുണ്ട്. എന്നിട്ടും അവഗണന തുടരുകയാണ്. ജില്ലയിൽ കോഴിക്കോടും വടകരയും കഴിഞ്ഞാൽ മുന്നിൽ നിൽക്കേണ്ട സ്റ്റേഷനാണിത്. അവശ്യമായ ട്രെയിനുകൾ ലഭിക്കാത്തതിനാൽ 25 കിലോമീറ്ററോളം അകലങ്ങളിൽ നിൽക്കുന്ന വടകര, കോഴിക്കോട് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ വരുമാനത്തിൽ ഗണ്യമായ വർധനയും ഉണ്ടാകും. ഇൻറർസിറ്റി, ചെന്നൈ സൂപ്പർഫാസ്റ്റ്, കുർള എക്സ്പ്രസ്, വെസ്റ്റ്കോസ്റ്റ്, കച്ചെഗുഡെ, - മംഗലാപുരം എക്സ്പ്രസ് എന്നിവയൊന്നും ഇവിടെ നിർത്തുന്നില്ല. ഗുജറാത്ത്, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി യാത്രക്കാരുള്ള സ്ഥലമാണ് കൊയിലാണ്ടി. വ്യാപാരികൾ, വിദ്യാർഥികൾ, ഇതരസംസ്ഥാനങ്ങളിൽ വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരൊക്കെ പ്രധാന ട്രെയിനുകളുടെ അഭാവത്തിൽ പ്രയാസം അനുഭവിക്കുകയാണ്. പ്രതിരോധ സദസ്സ് കൊയിലാണ്ടി: സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ കീഴരിയൂരിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സി​െൻറ ഉദ്ഘാടനം ഹമീദ് ചേന്ദമംഗലൂർ നിർവഹിച്ചു. ആവണി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ ചേലേമ്പ്ര, പ്രേമൻ തറവട്ടത്ത്, എ.എം. ദാമോദരൻ, വി.കെ. വത്സല എന്നിവർ സംസാരിച്ചു. റിപ്പോർട്ടിങ് മത്സരത്തിൽ വിജയിച്ച സ്കൂളിനുള്ള ഉപഹാരം കണ്ണോത്ത് യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ.എം. സുരേഷ് ബാബു ഏറ്റുവാങ്ങി. സ്കൂൾ കലോത്സവ ജേതാക്കളായ വൈശാഖ് സജീവ്, മിത്ര സുവേദ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story