Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടി എസ്​.ബി.ഐ...

കൊയിലാണ്ടി എസ്​.ബി.ഐ ശാഖയിൽ ചെറിയ നോട്ടുകൾക്ക് അയിത്തം

text_fields
bookmark_border
കൊയിലാണ്ടി: എസ്.ബി.ഐ ടൗൺ ശാഖയിൽ ചെറിയ നോട്ടുകൾ സ്വീകരിക്കുന്നില്ല. 10 രൂപ, 20 രൂപ നോട്ടുകൾ പോലും സ്വീകരിക്കാൻ ബാങ്ക് തയാറാകുന്നില്ല. കച്ചവടക്കാരുൾപ്പെടുന്ന വലിയ സംഖ്യകളുടെ കൈമാറ്റം നടത്തേണ്ടവർ ബാങ്ക് ശാഖയുടെ തലതിരിഞ്ഞ തീരുമാനം കാരണം വലയുകയാണ്. പലപ്പോഴും വാഗ്വാദങ്ങൾക്കും പൊലീസ് സ്റ്റേഷൻ കയറേണ്ട അവസ്ഥയിലേക്കും ഇത് നീങ്ങുകയാണ്. കഴിഞ്ഞദിവസം എസ്.എൻ.എസ് അസോസിയേഷനുവേണ്ടി അടക്കാൻ കൊണ്ടുവന്ന 38,920 രൂപയിൽ 20 രൂപയുടെ 145 നോട്ടും 10 രൂപയുടെ 257 നോട്ടും ഉണ്ടായിരുന്നു. ഇവ സ്വീകരിക്കാൻ ബാങ്ക് അധികൃതർ തയാറായില്ല. സ്വീകരിക്കാത്തതിന് രേഖാപരമായ മറുപടി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലത്രെ. തുടർന്ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. ബാങ്കി​െൻറ കോഴിക്കോട് കംപ്ലയിൻറ് ആൻഡ് റിസ്ക് ചീഫ് മാനേജർ രാജാമണി, ബ്രാഞ്ച് ചീഫ് മാനേജർ ബീന ജോസഫ്, ഫീൽഡ് ഓഫിസർ റിയാദ് എന്നിവർ സ്റ്റേഷനിലെത്തി. വ്യാപാരസംഘടനനേതാക്കളായ പുതുക്കുടി ബാലറാം, അമേത്ത് കുഞ്ഞമ്മദ്, എ.കെ.ഡി.എ പ്രതിനിധി ലാലു എന്നിവരുമായി ചർച്ച നടത്തിയ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അവർ ഉറപ്പുനൽകി. പക്ഷേ, പൊലീസിൽ നൽകിയ പരാതി പിൻവലിച്ചിട്ടില്ല. ബാങ്കി​െൻറ ഉയർന്ന തലങ്ങളിലും പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പണം സ്വീകരിക്കുമ്പോൾ അതിനനുസരിച്ച് ഫീസും ബാങ്ക് ഈടാക്കാറുണ്ട്. ക്ഷേത്രോത്സവത്തിന് കൊടിയേറി എകരൂല്‍: ഇത്തളാട്ട്കാവ് ക്ഷേത്രത്തില്‍ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ഉത്സവത്തിന്‌ പ്രസിഡൻറ് എ. വാസുദേവൻ നായര്‍ കൊടിയേറ്റി. മേല്‍ശാന്തി കെ. നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.വി. ശേഖരൻ നായര്‍, ജനറല്‍ കണ്‍വീനര്‍ പി.കെ. ഗംഗാധരന്‍, കെ. രാധാകൃഷ്ണന്‍, ടി. രവീന്ദ്രന്‍, കെ.സി. മനോജ്‌, പി. പുരുഷോത്തമൻ നായര്‍, ഡോ. പി. ജനാര്‍ദനന്‍, പി. ശ്രീധരന്‍, കെ.കെ. ചന്ദ്രന്‍, കെ. സതീഷ്‌, സി.കെ. മല്ലിക എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story