Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്ദ്രഗ്രഹണ നിരീക്ഷണം...

ചന്ദ്രഗ്രഹണ നിരീക്ഷണം നടത്തി

text_fields
bookmark_border
ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂളില്‍ ചന്ദ്രഗ്രഹണ നിരീക്ഷണവും ക്ലാസും നടത്തി. ക്ലാസ് പ്രമുഖ വാനനിരീക്ഷകന്‍ പ്രഫ. കെ. പാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സി.സി. രാധാകൃഷ്ണന്‍, പി.ടി.എ പ്രസിഡൻറ് ടി.കെ. ബാലകൃഷ്ണന്‍, പി. പ്രസാദ്, എം. രമേശന്‍, പി. ഹാഷിഫ്, ഗണേശന്‍ കക്കഞ്ചേരി, ഷീനാഭായ് എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധിപേര്‍ ഗ്രഹണം ദര്‍ശിക്കാന്‍ എത്തിയിരുന്നു. ചന്ദ്രഗ്രഹണ നിരീക്ഷണം നടുവണ്ണൂര്‍: ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം ശാസ്ത്ര ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ ചന്ദ്രഗ്രഹണ നിരീക്ഷണം, പോസ്റ്റര്‍ പ്രദര്‍ശനം, പഠനക്ലാസ് എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ കെ.സി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രേമന്‍, കെ. ഷൈജു, കെ.കെ. റഫീഖ്, കെ.കെ. അജിത്കുമാര്‍, നിര്‍മല രാജന്‍, സന്തോഷ്‌ ബാബു, കെ.പി. റിജിന, പി.പി. ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി: കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ ചന്ദ്രഗ്രഹണ നിരീക്ഷണം നടത്തി. സ്കൂള്‍ സയന്‍സ് ക്ലബ് തയാറാക്കിയ ചന്ദ്രായനം എന്ന ഡോക്യുമ​െൻററി പ്രദര്‍ശിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ ക്ലാസെടുത്തു. സി. സത്യന്‍, ബാലകൃഷ്ണന്‍, ടി.എം. സനീഷ്, രേഷ്മ എന്നിവര്‍ നേതൃത്വം നല്‍കി. മാസ്റ്റര്‍ പ്ലാന്‍ അവതരണവും പ്രതിഭകളെ അനുമോദിക്കലും നടുവണ്ണൂര്‍: ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മാസ്റ്റര്‍ പ്ലാന്‍ അവതരണവും പ്രതിഭകളെ ആദരിക്കലും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ശ്രീജ പുല്ലരിക്കല്‍ അധ്യക്ഷത വഹിച്ചു. മികച്ച ജില്ല പഞ്ചായത്ത് അധ്യക്ഷനുള്ള പുരസ്കാരം ലഭിച്ച ബാബു പറശ്ശേരിയെ ആദരിച്ചു. സംസ്ഥാന തലത്തില്‍ മികച്ച യൂത്ത് പാര്‍ലമ​െൻറ് കോഓഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് വാഴോത്തിനെയും സ്കൂള്‍ കലോത്സവത്തിലും കായികമേളയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഷൈമ, എം.കെ. പ്രീതി, എസ്.എം.സി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍ സി.കെ. രാജന്‍, പ്രധാനധ്യാപകൻ കെ.സി. അബ്ദുല്‍ ഹമീദ്, എന്‍. ആലി, എം.വി. ബാലൻ‍, അഷറഫ് പുതിയപ്പുറം, കെ.ടി.കെ. റഷീദ്, ചന്ദ്രന്‍ വിക്ടറി, മണോളി ഇബ്രാഹിം, എം.സി. കുമാരന്‍, കെ.കെ യൂസുഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story