Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനം ആസ്വാദ്യമാക്കാൻ...

പഠനം ആസ്വാദ്യമാക്കാൻ രംഗാവിഷ്​കാരം: ശിൽപശാലക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്: പാഠഭാഗങ്ങളുടെ രംഗാവിഷ്കാരശിൽപശാല കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ആരംഭിച്ചു. പഠനം ലളിതവും ആസ്വാദ്യവുമാക്കുന്നതിന് എസ്.എസ്.എയുടെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾക്ക് ദ്വിദിന ശിൽപശാല ഒരുക്കിയത്. ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഇംഗ്ലീഷ് എന്നിവയിലെ പാഠഭാഗങ്ങൾ നാടകമായി അവതരിപ്പിക്കാനാണ് ശിൽപശാലയിൽ പരിശീലനം നൽകുന്നത്. ശിൽപശാലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാംഒാഫിസർ ഡോ. കെ.എസ്. വാസുദേവൻ, ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ അജയൻ, ഡയറ്റ് ഫാക്കൽറ്റി എൻ. അബ്ദുറഹിമാൻ, എസ്.എം.സി ചെയർമാൻ സമദ് കണ്ണാട്ടിൽ, വൈസ് ചെയർമാൻ റസാഖ് കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ യു.പി. അബ്ദുറസാഖ് സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. യു.പി ക്ലാസുകളിലെ തിരഞ്ഞെടുത്ത 40 കുട്ടികൾക്കാണ് പരിശീലനം. ഡോ. കെ.എസ്. വാസുദേവൻ, നാടക ഗവേഷക നിതിന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
Show Full Article
TAGS:LOCAL NEWS 
Next Story