Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാഥാർഥ്യബോധമുള്ള...

യാഥാർഥ്യബോധമുള്ള ബജറ്റ്​ ^മലബാർ ചേംബർ ഒാഫ്​ കോമേഴ്​സ്​

text_fields
bookmark_border
യാഥാർഥ്യബോധമുള്ള ബജറ്റ് -മലബാർ ചേംബർ ഒാഫ് കോമേഴ്സ് കോഴിക്കോട്: പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റായിട്ടും പൂർണമായും ജനപ്രിയമാക്കാതെ യാഥാർഥ്യബോധത്തോടെയാണ് ബജറ്റവതരിപ്പിച്ചതെന്ന് മലബാർ ചേംബർ ഒാഫ് കോമേഴ്സ് വ്യക്തമാക്കി. പല സാധനങ്ങൾക്കും ഇറക്കുമതി തീരുവ വർധിപ്പിച്ചത് തദ്ദേശീയ വ്യവസായങ്ങളുടെ ഉന്നമനവും തൊഴിൽ സാധ്യതയും വർധിപ്പിക്കും. മത്സ്യബന്ധന മൃഗസംരക്ഷണരംഗത്ത് 10,000 കോടി വകയിരുത്തിയതും കിസാൻ ക്രെഡിറ്റ് കാർഡിന് തുല്യമായ പദ്ധതി കൊണ്ടുവരുന്നതും ഇൗ മേഖലക്ക് ഉത്തേജനം നൽകുന്നതാണ്. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള നികുതിയിളവ് അവർക്ക് പ്രയോജനപ്രദമായിത്തീരും. കാർഷിക മേഖലയും കർഷകരും മേത്സ്യാൽപാദന രംഗത്തുംകൂടി ഉത്തേജനം വരികയാണെങ്കിൽ അത് രാജ്യത്തി​െൻറ സമഗ്രമായ പുരോഗതിക്ക് കരുത്തേകുമെന്ന് മലബാർ ചേംബർ പ്രസിഡൻറ് പി.വി. നിധീഷ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story