Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി.കോളജിൽ...

മെഡി.കോളജിൽ ദിവസവേതനക്കാർക്ക് എതിരെ സാമ്പത്തികപീഡനമെന്ന്

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചീകരണ വിഭാഗം ദിവസവേതന തൊഴിലാളികൾക്ക് സിസംബർ മാസത്തെ ശമ്പളം നൽകാതെ സാമ്പത്തികമായി പീഡിപ്പിക്കുന്നുവെന്ന് പഴയകാല ദിവസവേതന തൊഴിലാളികളുടെ സംഘടനയായ അഴിമതിവിരുദ്ധസമിതി ആരോപിച്ചു. ആശുപത്രിയിലെ പഴയതും പുതിയതുമായ 250ഓളം തൊഴിലാളികളാണ് ശമ്പളം ലഭിക്കാതെ വലയുന്നത്. ട്രഷറി വഴിയാണ് ഇവർക്ക് ശമ്പളം നൽകുന്നത്. ട്രഷറിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായി ഒരു വിലക്കുകളുമില്ലെന്നാണ് സംഘടനനേതാക്കൾക്ക് ലഭിച്ച വിവരം. എന്നാൽ ബില്ല് ഹാജരാക്കുവാൻ അധികൃതർ കാണിക്കുന്ന അലംഭാവമാണ് ഇവരുടെ ശമ്പളം വൈകാൻ കാരണമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇവിടെ ജോലിക്ക് വരുന്നത്. സർക്കാർജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം ലഭിച്ചപ്പോൾ ശുചീകരണതൊഴിലാളികൾക്ക് മാത്രം ശമ്പളം വൈകിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സംഘടനചെയർമാൻ സതീഷ് പാറന്നൂർ പറഞ്ഞു. ശമ്പളവിഷയത്തിൽ പരസ്പരം പഴിചാരി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.എം സുരേഷ് അധ്യക്ഷത വഹിച്ചു. ചെയർമാ​െൻറ നേതൃത്വത്തിൽ സമരസമിതിക്ക് രൂപം നൽകി. സെക്രട്ടറി കെ.യു ശശിധരൻ, വേലായുധൻ വേട്ടാത്ത്, കെ.എം.കല്യാണി, ടി.വി. തങ്കമണി, ഇ.എം. ശാന്ത, വിമല മാവൂർ, കെ.ടി. വിമല. ബിന്ദു ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story