Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.പി.എസ്.ടി.എ ജില്ല...

കെ.പി.എസ്.ടി.എ ജില്ല സമ്മേളനം ഇന്നു മുതല്‍ കൊടുവള്ളിയില്‍

text_fields
bookmark_border
കൊടുവള്ളി: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) കോഴിക്കോട് റവന്യൂ ജില്ല സമ്മേളനം വെള്ളിയാഴ്ച മുതല്‍ നാലുവരെ കൊടുവള്ളിയിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന് തുടക്കംകുറിച്ച് കൊടുവള്ളി കെ.എം.ഒ ഓഡിറ്റോറിയത്തില്‍ കൗണ്‍സില്‍ യോഗം നടക്കും. സംസ്ഥാന ട്രഷറര്‍ എ.കെ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 9.30ന് ജില്ല പ്രസിഡൻറ് ഇ. പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തും. 10 മണിക്ക് മുന്‍മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം എ.ഐ.സി.സി ജോ.സെക്രട്ടറി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊടുവള്ളിയില്‍ അധ്യാപകരുടെ പ്രകടനം നടക്കും. ഉച്ചക്ക് 2.30 മുതല്‍ ട്രേഡ് യൂനിയന്‍ സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് കൊടുവള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു സംസാരിക്കും. ഞായറാഴ്ച രാവിലെ 10മുതല്‍ മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുതിയ കൗണ്‍സില്‍ യോഗം ചേരും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുന്‍ ഡി.സി.സി പ്രഡിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. അരവിന്ദന്‍, യൂനിയന്‍ ജില്ല പ്രസിഡൻറ് ഇ. പ്രദീപ് കുമാര്‍, സെക്രട്ടറി പി.കെ. അരവിന്ദന്‍, ഭാരവാഹികളായ ശാജു പി. കൃഷ്ണന്‍, പി.കെ. ഹരിദാസന്‍, എം.പി. മുഹമ്മദ് ഇസ്ഹാഖ്, കെ.കെ. നാസര്‍, പി.ജെ. ദേവസ്യ, നവനീത് മോഹന്‍, ഇ. സുധീര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story