Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​നേഹപ്രഭ മടവൂർ...

സ്​നേഹപ്രഭ മടവൂർ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൻ

text_fields
bookmark_border
നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സനായി 10ാം വാർഡ് ശ്രീഹരി കുടുംബശ്രീയിലെ എം.വി. സ്നേഹപ്രഭ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് കുടുംബശ്രീ ചെയർപേഴ്സൻ സ്ഥാനം യു.ഡി.എഫ് നിലനിർത്തുന്നത്. വൈസ് ചെയർപേഴ്സനായി സഫിയ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. അസി. ആർ.ഒ മുഹമ്മദ് ബഷീർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് ഷംസിയ മലയിൽ അധ്യക്ഷത വഹിച്ചു. വി.സി. റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, എം.പി. അബു, സാബിറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story