Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോംട്രസ്​റ്റ്​ സമരം:...

കോംട്രസ്​റ്റ്​ സമരം: പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: കോംട്രസ്റ്റ് കമ്പനി അടച്ചുപൂട്ടിയതി​െൻറ 10ാം വർഷത്തിലേക്ക് കടക്കുന്ന വ്യാഴാഴ്ച തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സെൻട്രൽ ലൈബ്രറിക്കു സമീപം നടന്ന കൂട്ടായ്മ ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. കോംട്രസ്റ്റ് നെയ്ത്തുശാല പൈതൃകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഒമ്പതു വർഷം പിന്നിട്ടിട്ടും പരിഹാരം ഉണ്ടാകാത്തതിനു പിന്നിലെ അജണ്ട ഭൂമി കച്ചവടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതി​െൻറ പിന്നിൽ നടക്കുന്ന അന്തർനാടകത്തിൽ രാഷ്ട്രീയ നേതാക്കളും പങ്കുവഹിക്കുന്നത് വിഷമകരമായ അവസ്ഥയാണ്. പത്തു വർഷമായിട്ടും തൊഴിലാളികളെ സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയാത്തത് ബഹുജന കൂട്ടായ്മകൊണ്ടു മാത്രമാണ്. ബഹുജന മുന്നേറ്റത്തിൽ ഭരണാധികാരികൾ മാറിച്ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം നിര്യാതനായ കെ. ശശികുമാർ എന്ന തൊഴിലാളിയുടെ കുടുംബത്തിന് തൊഴിലാളികളിൽനിന്ന് ശേഖരിച്ച തുകയുടെ ചെക്ക് അദ്ദേഹത്തി​െൻറ ഭാര്യ എം. സിന്ധുവിന് പോൾ കല്ലാനോട് കൈമാറി. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.സി. രാമചന്ദ്രൻ, ഇ.സി. സതീശൻ, ബിജു ആൻറണി, പി. ശിവപ്രകാശ് എന്നിവർ സംസാരിച്ചു. എം.കെ. രജീന്ദ്രൻ സ്വാഗതവും സി. മണി നന്ദിയും പറഞ്ഞു. തോട് യാഥാർഥ്യമായി; പഴയ കാഴ്ചയും കക്കോടി: വർഷങ്ങൾക്കുമുേമ്പ നികന്നുപോയ കിരാലൂർ-പൂവത്തൂർ തോട്മനുഷ്യാധ്വാനത്തിലൂടെ പുനർജനിച്ചപ്പോൾ പഴമക്കാർക്ക് തിരിച്ചുകിട്ടിയത് പഴയ കാഴ്ച. നൂറുകണക്കിന് ഏക്കർ കൃഷി ഭൂമിയെ സമ്പുഷ്ടമാക്കിയ തോട് നികന്നതോടെ വർഷങ്ങളായി കൃഷിയും നിലച്ചു. കനാൽ തുറന്നാലും പ്രദേശത്തത് വെള്ളമെത്താത്തതിനാൽ വർഷം കഴിയുംതോറും വരൾച്ച രൂക്ഷമാകുന്നതോടെയാണ് നാട്ടുകാർ തോട് നവീകരിക്കാൻ തീരുമാനിച്ചത്. കാര്‍ഷിക മേഖലക്ക് ഊര്‍ജ്ജം പകരാൻ തക്കവിധം മണ്ണുമാന്തി ഉപയോഗിച്ചും തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയുമാണ് നവീകരണം നടത്തുന്നത്. അറനൂറോളം തൊഴിൽദിനം ഉപയോഗപ്പെടുത്തിയാണ് തോട് നവീകരിച്ച് കയർഭൂവസ്ത്രം ധരിപ്പിക്കുന്നത്. തോട് യാഥാർഥ്യമായതോടെ മഴവെള്ളവും കനാല്‍ വെള്ളവും സംഭരിച്ച് കാര്‍ഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും പ്രദേശവാസികളും. puncha ku കാർഷിക മേഖലക്ക് പ്രതീക്ഷനൽകി നവീകരിച്ച കക്കോടി കിരാലൂർ-പൂവത്തൂർ തോട്
Show Full Article
TAGS:LOCAL NEWS 
Next Story