Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എം. ശതാബ്​ദി...

എം.എം. ശതാബ്​ദി കായികമത്സരങ്ങൾ നാലിന്​

text_fields
bookmark_border
കോഴിക്കോട്: പരപ്പിൽ എം.എം.വി.എച്ച്.എസ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എം.എം ഒാൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'എം.എം ഒാർമക്കൂട്ടി'നു മുന്നോടിയായി ഞായറാഴ്ച രാവിലെ ഏഴിന് എം.എം ഹൈസ്കൂളിൽ പൂർവവിദ്യാർഥികൾക്കായി കായികമത്സരങ്ങൾ നടത്തുന്നു. ഫോൺ: 9995792401. ബി.ജെ.പി പൊതുയോഗം കോഴിക്കോട്: ബി.ജെ.പി കോഴിക്കോട് നോർത്ത് മണ്ഡലം പൊതുസമ്മേളനം കണ്ണാടിക്കൽ ബസാറിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല പ്രസിഡൻറ് വി.വി. രാജൻ, സംസ്ഥാന വക്താവ് പി. രഘുനാഥ്, മണ്ഡലം പ്രസിഡൻറ് വി. സുരേഷ്കുമാർ, ചേവരമ്പലം വാർഡ് കൗൺസിലർ ഇ. പ്രശാന്ത്കുമാർ, എം.സി. സുധീഷ്കുമാർ, സഹദേവൻ മാവിളി, സുധീഷ് വേങ്ങേരി, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. നെൽകൃഷി വിളവെടുപ്പ് കോഴിക്കോട്: ചെലവൂർ വില്ലേജിൽ 16ാം വാർഡിൽ വിരുപ്പിൽ പ്രദേശത്തെ സി.പി.എം പ്രവർത്തകർ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ പി.കെ. ശാലിനി നിർവഹിച്ചു. ഒന്നര ഏക്കർ സ്ഥലത്ത് നെൽകൃഷിയിറക്കി. അടുത്തവർഷം ഇതിലും കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ തീരുമാനിച്ചു. പുളിയുള്ളക്കണ്ടി ഗോപാലൻ, പൂവതൊടികയിൽ ഭരതൻ, കരിയാത്തൻ, ജാനകി എന്നിവർ കൊയ്ത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story