Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂർ ഹാർബറിൽ...

ബേപ്പൂർ ഹാർബറിൽ നിരോധിത മത്സ്യങ്ങളുമായി വന്ന ബോട്ട് എൻഫോഴ്സ്മെൻറ് വിഭാഗം പിടിച്ചെടുത്തു

text_fields
bookmark_border
ബേപ്പൂർ: നിരോധിച്ച വളമത്സ്യവും കിളി ഇനത്തിൽപ്പെട്ട ചെറുമത്സ്യങ്ങളുമായി ഹാർബറിലേക്ക് വന്ന മത്സ്യബന്ധന ബോട്ട് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം പിടികൂടി. ഫറോക്ക് കരുവൻതുരുത്തി സ്വദേശി റഹീമി​െൻറ ഉടമസ്ഥതയിലുള്ള അൽനൂർ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് 11ഒാടെ മെറെൻ എൻഫോഴ്സ്മ​െൻറ് സി.ഐ എസ്.എസ് സുജിതി​െൻറ നേതൃത്വത്തിലുള്ള മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ബേപ്പൂർ ഹാർബറിനു പുറത്തായി കടലിൽ പരിശോധന നടത്തുന്നതിനിടയിലാണ് ബോട്ട് പിടികൂടുന്നത്. ബോട്ട് പരിശോധിച്ചപ്പോൾ ഏകദേശം ഒരു ടണ്ണോളം വരുന്ന ചെറുമത്സ്യങ്ങൾ കണ്ടെടുക്കുകയായിരുന്നു. ജുവനൈൽ ഫിഷിങ് നടത്തിയതിനും കണ്ണിവലിപ്പം കുറഞ്ഞ മത്സ്യബന്ധനവല ഉപയോഗിച്ചതിനും കേരള മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ട് 1980 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമായ മത്സ്യങ്ങൾ 45100 രൂപയ്ക്ക് ലേലം ചെയ്ത് തുക സർക്കാറിലേക്ക് അടച്ചു. ജുവനൈൽ ഫിഷിങ് നടത്തിയതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശപ്രകാരം 50,000 രൂപ ബോട്ടുടമയിൽ നിന്നും പിഴ ഈടാക്കി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജു, സിവിൽ പൊലീസ് ഓഫിസർ പി.പി . രൂപേഷ് എന്നിവർ പട്രോളിങ്ങിന് നേതൃത്വം നൽകി. ബേപ്പൂർ പുതിയാപ്പ ഹാർബറുകൾ കേന്ദ്രമാക്കി നടക്കുന്ന വളമത്സ്യ കച്ചവടത്തിനെതിരെ വരുംദിവസങ്ങളിൽ ശക്തമായി പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story