Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുനരധിവാസം:...

പുനരധിവാസം: സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം -യൂത്ത്​ ലീഗ്​

text_fields
bookmark_border
* 'കേരളത്തിലെത്തിയ അവശ്യവസ്തുക്കള്‍ കാര്‍ഗോ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നു' കോഴിക്കോട്: രൂക്ഷമായ വെള്ളപ്പൊക്കംമൂലം വീടൊഴിയേണ്ടിവന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വെടിഞ്ഞ് സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളില്‍നിന്ന് ദുരിതബാധിതരെ സഹായിക്കാന്‍ കേരളത്തിലെത്തിയ അവശ്യവസ്തുക്കള്‍ സര്‍ക്കാറി​െൻറ പിടിപ്പുകേടുമൂലം കാര്‍ഗോ ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവ എത്രയുംവേഗം ആവശ്യക്കാർക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സന്നദ്ധ സംഘടനകളും വ്യക്തികളും വിതരണം ചെയ്യാൻ വിദേശത്തുനിന്ന് അയച്ച സാധനങ്ങള്‍ സര്‍ക്കാർ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന പിടിവാശി ശരിയല്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂർണ പരാജയമാണ്. സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് ഇപ്പോള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ വാര്‍ഡുകളിലേക്കും ഒരേ തുക എന്നത് മാറ്റി നഷ്ടത്തി​െൻറ തോതനുസരിച്ച് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രിയെ മഹത്വവത്കരിക്കുന്ന പി.ആര്‍ വര്‍ക്കുകള്‍ നിര്‍ത്തി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വീട് അറ്റകുറ്റപ്പണിയും പുനര്‍നിർമാണവും ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പിൽനിന്ന് മാറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story