Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'മനുഷ്യാവകാശ...

'മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്​റ്റ്​: അപ്രഖ്യാപിത അടിയന്തരാവസ്​ഥയുടെ സൂചന'

text_fields
bookmark_border
കോഴിക്കോട്: വിപ്ലവ കവി വരവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, ഗൗതം നവ്‌ലഖ, വെര്‍ണർ ഗൊൺസാല്‍വസ് തുടങ്ങിയവരുടെ അറസ്റ്റ് രാജ്യത്തെ അടിയന്തരാവസ്ഥയെ വെല്ലുന്ന ഭയാനക നടപടിയാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ) കേരള ചാപ്റ്റര്‍ നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മറ്റും മോചിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സമദ്, കെ.പി.ഒ. റഹ്മത്തുല്ല, എ.എം. ഷാനവാസ്, എം.കെ. ഷറഫുദ്ദീന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story