Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കത്ത്...

മുക്കത്ത് മൂന്നുപേർക്ക് എലിപ്പനി: ജാഗ്രത പ്രവർത്തനങ്ങൾ സജീവം

text_fields
bookmark_border
മുക്കം: ഒരാഴ്ചക്കിടയിൽ മുക്കം നഗരസഭയിൽ മൂന്നുപേർക്ക് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. എലിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശാ വർക്കേഴ്സി​െൻറ നേതൃത്വത്തിൽ ഡോക്സി സൈക്ലിം ഗുളികകൾ വിതരണം പൂർത്തിയാക്കി. മുറിവുകളോടെ വെള്ളക്കെട്ടിലും ഇറങ്ങിയവർക്കാണ് പ്രതിരോധ മരുന്നായി ഗുളിക വിതരണം ചെയ്തത്. വെള്ളപ്പൊക്കത്തെ തുടർന്ന് ചെറിയ മുറികളോടെ വെള്ളക്കെട്ടിലിറങ്ങുന്നതിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പകർച്ചപ്പനി മൂലം മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ ബുധനാഴ്ച 600 പേർ ഒ.പി.യിൽ ചികിത്സ തേടി. എല്ലാ മരുന്നുകളും മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ തയാറാെണന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story