Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ കൂട്ടായ്​മ...

ഇൗ കൂട്ടായ്​മ മലബാറി​െൻറ കരുതൽ

text_fields
bookmark_border
മലബാർ ഫ്ലഡ് റിലീഫ് വളൻറിയേഴ്സ് കൂട്ടായ്മയിലെ അംഗങ്ങൾ കോഴിക്കോട്: മഹാപ്രളയത്തിൽ മലബാറിന് കൈത്താങ്ങായി രാമനാട്ടുകര കേന്ദ്രീകരിച്ച് പ്രവർത്തിച്ച മലബാർ ഫ്ലഡ് റിലീഫ് വളൻറിയേഴ്സ്. തുടക്കത്തിൽ രാമനാട്ടുകര ഗണപത് എ.യു.പി സ്കൂളിൽ പത്തിൽതാഴെ സാമൂഹിക -മനുഷ്യാവകാശ പ്രവർത്തകർ മാത്രമുണ്ടായിരുന്ന സംഘമായിരുന്നു ഇത്. പിന്നീട് ആയിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായി മലബാർ ഫ്ലഡ് റിലീഫ് മാറി. വിദ്യാര്‍ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും ഉൾപ്പെടെ ചേർന്ന സംഘം സമൂഹമാധ്യമങ്ങൾ വഴി സന്നദ്ധപ്രവർത്തകരെ ഒരുമിപ്പിച്ചായിരുന്നു പ്രവർത്തനം. മലബാര്‍ ഫ്ലഡ് റിലീഫ് വളൻറിയേഴ്സ് അഞ്ചു കോടിയിലധികം സാധനങ്ങള്‍ വിവിധ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിച്ചതായി കൂട്ടായ്മ കോഒാഡിനേറ്റര്‍മാരായ എം.കെ. ശ്രീജിത്ത്, കെ.എസ്. അഖിൽനാഥ് എന്നിവർ പറഞ്ഞു. അവശ്യസാധനങ്ങളും സേവനങ്ങളും ലഭിക്കാവുന്ന മുഴുവൻ സ്രോതസ്സുകളെയും ആശ്രയിച്ചായിരുന്നു പ്രവർത്തനങ്ങൾ. രാമനാട്ടുകര ഗണപത് സ്കൂൾ കേന്ദ്രീകരിച്ച് അവശ്യ സാധനങ്ങൾ സംഭരിക്കുകയും പ്രവർത്തകരെ ഏകോപിപ്പിച്ച് ആവശ്യങ്ങളനുസരിച്ച് കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും സാധന സഹായങ്ങളും കൃത്യമായി കൈമാറുകയും ചെയ്തു. മലബാർ മേഖലയിലെ പ്രളയക്കെടുതി അവസാനിച്ചപ്പോൾ സേവനം തെക്കൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പിന്നീട് ശുചീകരണ പ്രവർത്തനങ്ങളിലും പുനർനിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story