Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:41 AM GMT Updated On
date_range 2018-08-29T11:11:59+05:30പ്രളയബാധിതരെ ചേർത്തുപിടിച്ച് എൻ.എസ്.എസ് വളൻറിയർമാർ
text_fieldsകുന്ദമംഗലം: തദ്ദേശ സ്വയംഭരണ വകുപ്പും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിെൻറ കീഴിലുള്ള നാഷനൽ സർവിസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനൽ ഫ്ലഡ് റിലീഫ് ആക്ടിവിറ്റിയുടെ ഭാഗമായുള്ള ജില്ലതല സർവേ സമാപിച്ചു. ജില്ലയിലെ എൻജിനീയറിങ് കോളജ്, പോളിടെക്നിക് എന്നിവയിൽ നിന്നായി 200 വളൻറിയർമാരാണ് സർവേ നടത്തിയത്. ചാത്തമംഗലം, മാവൂർ, കുന്ദമംഗലം, കാരശ്ശേരി, പെരുവയൽ എന്നീ പഞ്ചായത്തുകളിലെ 18 പ്രളയബാധിത സ്ഥലങ്ങളിലെത്തി വീടുകളുടെ കേടുപാടുകൾ സംബന്ധിച്ച കണക്കെടുത്തു. ചാത്തമംഗലം ആർ.ഇ.സി സ്കൂളിൽ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് റീജനൽ കോഒാഡിനേറ്റർ ആബിദ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന, കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ എലിസബത്ത് സി. കുരുവിള, എൻ.എസ്.എസ് ജില്ല പ്രോഗ്രാം ഓഫിസർ അശ്വിൻ രാജ്, ടി.എ. രമേശൻ, സി. ബിജു, സ്കൂൾ എച്ച്.എം. മംഗള ബായ്, പ്രിൻസിപ്പൽ ലീന തോമസ്, പി.ടി.എ പ്രസിഡൻറ് സി.ടി. കുഞ്ഞോയ്, എം.കെ. ജയൻ, വിനു റോഷൻ എന്നിവർ സംസാരിച്ചു. ഷാൻ ബക്കർ നന്ദി പറഞ്ഞു. ചാത്തമംഗലം പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും അസി. എൻജിനീയർമാരായ ശ്രീജിത്ത്, ധന്യ എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി.
Next Story