Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണാവധി സേവനത്തിന്​...

ഓണാവധി സേവനത്തിന്​ മാറ്റിവെച്ച് യുവ അധ്യാപകർ

text_fields
bookmark_border
കൊടുവള്ളി: അവധിക്കാല വിനോദയാത്ര മാറ്റിവെച്ച് ശുചീകരണത്തിനിറങ്ങി എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ യുവ അധ്യാപകർ മാതൃകയായി. ഏറെ നാശം വിതച്ച തൃശൂരും കോഴിക്കോട് കണ്ണപ്പൻ കുണ്ടിലും വീട് വൃത്തിയാക്കുന്നതിൽ അധ്യാപകർ പങ്കാളികളായി. വയനാട് കോട്ടത്തറ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രവും ഭക്ഷ്യധാന്യങ്ങളും എത്തിച്ചുനൽകി. ആലുവ വയൽക്കര ഗ്രാമത്തിൽ വീട്ടിലേക്ക് താമസംമാറിയ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. 15 അധ്യാപകരാണ് അവധിക്കാലം സേവനത്തിനായി മാറ്റിവെച്ചത്. നഗരസഭ കൗൺസിലറുടെ ഒരു വർഷത്തെ അലവൻസ് ദുരിതാശ്വാസ നിധിക്ക് നൽകും കൊടുവള്ളി: നഗരസഭ കൗൺസിലറുടെ ഒരു വർഷത്തെ അലവൻസ് ദുരിതാശ്വാസ നിധിക്ക് നൽകും. കൊടുവള്ളി നഗരസഭയിലെ ഫൈസൽ കാരാട്ടാണ് ഒരു വർഷത്തെ അലവൻസായ 91, 200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story