Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:38 AM GMT Updated On
date_range 2018-08-29T11:08:59+05:30ആദിവാസി യുവാവ് വെടിയേറ്റു മരിച്ച കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsമാനന്തവാടി: നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ച കേസിൽ മൂന്നുപേരെ കൂടി തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തന മാവുങ്കണ്ടി വട്ടപൊയിൽ ജയൻ (38), മക്കോലകളപ്പുര വീട്ടിൽ വിജയൻ (33), ബാലൻ (48) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മക്കോല സുമേഷിനെ രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കാപ്പാട്ടുമല തലക്കാംകുനി കേളുവാണ് (38) വെടിയേറ്റു മരിച്ചത്. പേര്യ വള്ളിത്തോട് ദുർഗാഭഗവതി ക്ഷേത്രത്തിനു സമീപം വനത്തോടു ചേർന്ന് സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കേളുവിെൻറ മൃതദേഹം കണ്ടെത്തിയത്. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആർ. അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സുമേഷിെൻറ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നായാട്ടു സംഘത്തിലെ മറ്റു മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തത്. ഇവരെല്ലാം കേളുവിെൻറ സുഹൃത്തുക്കളാണ്. വ്യാഴാഴ്ച രാത്രി നടന്ന മൃഗവേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്നാണ് പ്രതികളുടെ മൊഴി. സുമേഷാണ് വെടിവെച്ചതെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി. തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. അടിവയറിനും കാലിനുമായി വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാർന്നാണ് മരിച്ചതെന്ന് കരുതുന്നു.
Next Story