Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയബാധിത വീടുകളിൽ...

പ്രളയബാധിത വീടുകളിൽ വൈദ്യുതീകരണം നടത്തി ചക്കിട്ടപാറ ബാങ്ക്

text_fields
bookmark_border
പേരാമ്പ്ര: ചെങ്ങന്നൂരിലെ പൂപ്പറത്തിൽ കോളനിവാസികൾ ചക്കിട്ടപാറക്കാർക്ക് സമ്മാനിച്ച ചിരിക്ക് ആ വീടുകളിൽ കത്തിനിൽക്കുന്ന ബൾബുകളെക്കാൾ പ്രകാശമുണ്ടായിരുന്നു. വെള്ളം കയറി വയറിങ് തകർന്ന ഇവരുടെ വീടുകളിൽ രണ്ടാഴ്ചക്കാലമായി വൈദ്യുതി നിലച്ചിട്ട്. ചക്കിട്ടപാറ സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ കോളനിയിലെ വീടുകളിൽ വയറിങ് നടത്തി വൈദ്യുതി എത്തിച്ചു. പാണ്ടനാട് പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് കോളനി. നൂറോളം വീടുകളിൽ വയറിങ് നടത്തി. ബാങ്കി​െൻറ നേതൃത്വത്തിൽ നിരവധി പ്രളയബാധിത മേഖലയിൽ വളൻറിയർമാർ സേവനം ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story