Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

text_fields
bookmark_border
* ഇന്നും നാളെയുമാണ് ചില ട്രെയിനുകൾ റദ്ദാക്കിയത് കോഴിക്കോട്: വടക്കാഞ്ചേരിക്കും മുളങ്കുന്നത്തുകാവിനുമിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ചില ട്രെയിനുകൾ റദ്ദാക്കി. ബുധനാഴ്ച കോഴിക്കോട്-തൃശൂർ പാസഞ്ചർ (56664), തൃശൂർ-കോഴിക്കോട് പാസഞ്ചർ (56663) എന്നിവ ഷൊർണൂരിനും തൃശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിച്ചു. പള്ളിപ്പുറം-കുറ്റിപ്പുറം സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (56324), കോയമ്പത്തൂർ-മംഗളൂരു ഫാസ്റ്റ് പാസഞ്ചർ (56323) എന്നിവ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സർവിസ് നടത്തില്ല. എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് (16305), കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് (16306) എന്നിവയും കണ്ണൂരിനും ഷൊർണൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. നാഗർകോവിൽ-മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) എറണാകുളം ജങ്ഷനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഇൗ ട്രെയിൻ കോഴിക്കോട്-മംഗളൂരു റൂട്ടിൽ പ്രത്യേക സർവിസ് നടത്തും. മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605) കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഇൗ ട്രെയിൻ എറണാകുളം ജങ്ഷനിൽനിന്ന് നാഗർകോവിലേക്ക് പ്രത്യേക സർവിസ് നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story