Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയ നഷ്​ടം:...

പ്രളയ നഷ്​ടം: പുരാവസ്​തു വകുപ്പ്​ ചരിത്രസ്​മാരകങ്ങൾ പരിശോധിക്കും

text_fields
bookmark_border
* കൃത്യമായ വിശകലനം നടത്തി പുരാവസ്തുക്കളെ സംരക്ഷിക്കുന്ന രീതിയിലുള്ള അറ്റകുറ്റപ്പണി നടത്തും കോഴിക്കോട്: പ്രളയത്തിൽ പുരാവസ്തുക്കൾക്കും ചരിത്ര സ്മാരകങ്ങൾക്കുമുണ്ടായ നാശം വിലയിരുത്താൻ സംസ്ഥാന പുരാവസ്തു വകുപ്പ്. കന്യാകുമാരി തക്കല പത്മനാഭപുരം കൊട്ടാരം മുതൽ കാസർകോട് കോട്ട വരെ വകുപ്പിന് കീഴിലുള്ള 179 സംരക്ഷിത സ്മാരകങ്ങളും എൻജിനീയറിങ് വിഭാഗം പരിശോധിക്കും. ആവശ്യമുണ്ടെങ്കിൽ അറ്റകുറ്റപ്പണി നടത്തി പൂർണസംരക്ഷണം ഉറപ്പാക്കുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ. റെജികുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും ചരിത്രസ്മാരകങ്ങളെ ബാധിച്ചതിനെ തുടർന്നാണ് വകുപ്പ് ഇടപെടൽ. കാസർകോട് ഹോസ്ദുർഗ് കോട്ടക്കും വയനാട് എടക്കൽ ഗുഹക്കും നാശമുണ്ട്. ഹോസ്ദുർഗ് കോട്ടയുടെ പുറംചുമരിന് കേടുപറ്റി. എടക്കൽ ഗുഹയിലെ ചെറിയ ഗുഹാമുഖത്തിന് സമീപം പാറക്കല്ലുകൾ വീണതിനാൽ കഴിഞ്ഞ ദിവസം മുതൽ സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിർത്തി. ഗുഹയുടെ താഴെ ഭാഗത്തെ ഭൂമിയിൽ ചെറിയ വിള്ളലുമുണ്ട്. എടക്കൽ ഗുഹയുടെ നിലവിലെ സ്ഥിതി പഠിക്കാൻ ദേശീയ ഭൗമശാസ്ത്ര പഠന വിഭാഗത്തി​െൻറ സഹായവും തേടും. ആലപ്പുഴ തകഴിയിലെ കരുമാടിക്കുട്ടൻ പ്രതിമയെയും വെള്ളപ്പൊക്കം ബാധിച്ചെങ്കിലും കാര്യമായ നാശമുണ്ടായിട്ടില്ല. വകുപ്പ് ഉടൻ ഏറ്റെടുക്കുന്ന കണ്ണൂർ മട്ടന്നൂർ പഴശ്ശി കോവിലകത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. പുരാവസ്തു വകുപ്പി​െൻറ സ്മാരകങ്ങളിൽപെട്ട അമ്പലങ്ങൾക്കും ചുമർചിത്രങ്ങൾക്കും നാശമുണ്ടോ എന്നും പരിശോധിക്കും. കൃത്യമായ വിശകലനം നടത്തി പുരാവസ്തുക്കളെ സംരക്ഷിക്കുന്ന രീതിയിലുള്ള അറ്റകുറ്റപ്പണിയാണ് നടത്തുക. കോൺക്രീറ്റ് അടക്കമുള്ള ആധുനിക രീതികൾ ഉപയോഗിക്കാനാവില്ല. ഏറെ ശ്രമകരമായ കേടുപാടുകൾ പെെട്ടന്ന് പൂർത്തിയാക്കും. സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റുകളുടെയും കീഴിലുള്ള പൗരാണിക ക്ഷേത്രങ്ങൾക്കും െകട്ടിടങ്ങൾക്കും പ്രളയത്തിൽ േകടുപറ്റിയിട്ടുണ്ടെങ്കിൽ പുനരുദ്ധാരണത്തിന് സാേങ്കതിക ഉപദേശം നൽകും. 100 നൂറു വർഷത്തിലധികം പഴക്കമുള്ള സ്വകാര്യ തറവാടുകൾക്കും അമ്പലങ്ങൾക്കും പ്രളയത്തിൽ നാശമുണ്ടെങ്കിൽ വകുപ്പിനെ സമീപിക്കാം. സി.പി. ബിനീഷ്
Show Full Article
TAGS:LOCAL NEWS 
Next Story