Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരിച്ചുവരാനുറച്ച്​...

തിരിച്ചുവരാനുറച്ച്​ നാട്​

text_fields
bookmark_border
കൽപറ്റ: പ്രളയശേഷിപ്പുകൾ തുടച്ചുനീക്കി പൂർവസ്ഥിതിയിലേക്ക് തിരിച്ചുവരാൻ നാട് കടുത്ത ശ്രമത്തിലാണ്. മണ്ണിടിഞ്ഞ ഇടങ്ങളിൽ വഴിയൊരുക്കിയും ചളി പൂണ്ട വീടുകൾ ശുചീകരിച്ചും മലിന ജലാശയങ്ങളിലെ തെളിമ വീണ്ടെടുത്തും നാട് സ്വാഭാവികതയിലേക്ക് നീങ്ങാനുള്ള ധിറുതിയിലാണ്. എല്ലാം നഷ്ടപ്പെട്ടവരുടെ പരിദേവനങ്ങളും എങ്ങും പോകാനില്ലാത്തവരുടെ സങ്കടങ്ങളും ഇൗ ശ്രമങ്ങൾക്കിടയിലും നാടി​െൻറ നൊമ്പരമാകുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ഒട്ടുമുക്കാലും പേർ പടിയിറങ്ങിക്കഴിഞ്ഞു. 28 ക്യാമ്പുകളിലായി 790 കുടുംബങ്ങളിലെ 2629 പേരാണ് അവശേഷിക്കുന്നത്. കുന്നിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് തകർന്നവരും കോളനികളിൽ കൂരകൾ അതീവ ശോച്യാവസ്ഥയിലായവരുമൊക്കെയാണ് ക്യാമ്പുകളിൽ അവശേഷിക്കുന്നത്. **** പൊഴുതന പഞ്ചായത്തിലെ അത്തിമൂല കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മൂവട്ടി ചാക്കറം കോളനിയിൽനിന്നുള്ളവരാണ്. ഉരുൾപൊട്ടലിൽ തൊട്ടടുത്ത തോട് നിറഞ്ഞപ്പോൾ കുടിലുകളൊക്കെ വെള്ളത്തിൽ മുങ്ങി. വീടി​െൻറ ചുമർ ഇടിഞ്ഞതിനാൽ ക്യാമ്പിൽ തുടരുകയാണ്. അമ്മാറ ഉരുൾപൊട്ടലിൽ വീടു തകർന്നവർ അച്ചൂരാനം സ്കൂളിലെ ക്യാമ്പിൽനിന്ന് വന്ന് വീടി​െൻറ ചുറ്റുവട്ടത്തുണ്ട്. ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത് വിശദീകരിക്കുേമ്പാഴും ഗീതക്ക് അസുഖബാധിതനായ ഏകമകനും ഭർത്താവിനുമൊപ്പം ഇനിയെവിടെ താമസിക്കുമെന്ന സങ്കടമാണ്. വെള്ളം പൊടുന്നനെ പൊങ്ങിയതിനാൽ ദിവസം മുഴുവൻ 11 കുടുംബാംഗങ്ങൾക്കൊപ്പം വീടി​െൻറ ടെറസിൽ കഴിയേണ്ടിവന്ന അനുഭവം വിവരിക്കുന്ന തടിയൻപാറ ഉമ്മർ, വീട് നന്നാക്കാൻ താമസം നേരിടുമെന്നതിനാൽ ഇപ്പോൾ കൽപറ്റയിലെ വാടകവീട്ടിലാണ് താമസം. *** ഒാണാവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിെക്ക, അച്ചൂർ ഗവ. ജി.എച്ച്.എസ്.എസിൽ അധ്യാപകർ സ്കൂളിൽ തിരക്കിട്ട ജോലികളിലാണ്. അവധി ദിനമായിട്ടും മിക്കവരും സ്കൂളിലുണ്ട്. ദുരിതബാധിതരായ വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും അവരെ ആശ്വസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ പഠിക്കുന്ന സ്കൂളിലെ കുട്ടികളെ ചേർത്തുനിർത്തേണ്ട സമയമാണിതെന്ന് അധ്യാപകർ പറയുന്നു. ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ക്ലാസ് മുറികൾ ശുചീകരണം തകൃതിയായി നടക്കുന്നുണ്ട്. *** പനമരത്ത് വീടുകൾ ശുചിയാക്കുന്ന തിരക്കിലാണ് ആളുകൾ. വീട് തകർന്നവർ ക്യാമ്പിൽ തുടരുന്നു. എന്നാലും, കീഞ്ഞുകടവിലെ സത്താറിെനപ്പോലെ എല്ലാവരും രാവിലെ തന്നെ ക്യാമ്പിൽനിന്ന് വീട്ടുപരിസരെത്തത്തും. സന്നദ്ധ സംഘടനകൾ നൽകുന്ന സഹായം പനമരം, കോട്ടത്തറ പ്രദേശങ്ങളിലൊക്കെ ദുരിതബാധിതർക്ക് കൈത്താങ്ങാവുകയാണ്. റോഡരികിലുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിൽ സഹായം കുറവാണെന്ന പരിഭവവും ഉയരുന്നുണ്ട്. **** മാനന്തവാടിയിലും പരിസരങ്ങളിലും പ്രളയവും ഉരുൾപൊട്ടലും തീർത്ത ആധി കെട്ടടങ്ങിയിട്ടില്ല. താലൂക്കിൽ എല്ലായിടത്തും വെള്ളം ഇറങ്ങിയെങ്കിലും റോഡുകളിൽ കുണ്ടും കുഴികളും അങ്ങനെ കിടക്കുകയാണ്. മണ്ണിടിച്ചിലും കുന്നിടിച്ചിലുമൊക്കെ പലയിടത്തും തുടരുന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്. പല കുടുംബങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരേണ്ട സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. മക്കിമലയിൽ ഭൂമിക്ക് വിള്ളലും തൃശിലേരിയിൽ മണ്ണിടിച്ചിലുമൊക്കെ സംഭവിച്ചത് മഴ മാറിനിന്നെന്ന് തോന്നിച്ചതിനിടക്കാണ്. എന്നാൽ, മാറിനിന്നില്ലെന്ന് സൂചന നൽകി മഴ തിങ്കളാഴ്ച ജില്ലയിൽ പലയിടത്തും ശക്തിയായി പെയ്തിട്ടുമുണ്ട്. മഴക്കുവേണ്ടി കാത്തുനിന്ന മണ്ണിൽ ഇപ്പോൾ നിലക്കാതെ മഴ പെയ്യുന്നത് കനത്ത ആശങ്കയാണ് ഉയർത്തുന്നത്. അതിജീവിക്കാൻ അച്ചൂർ സ്കൂൾ *കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളുമടക്കമുള്ളവ വെള്ളം കയറി നശിച്ചു കൽപറ്റ: വെള്ളപ്പൊക്കം അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചത് വൻ നാശനഷ്ടം. ൈഹസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കൻഡറി വിഭാഗത്തിലെയും നിരവധി കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളുമടക്കമുള്ളവ വെള്ളം കയറി നശിച്ചു. ചളി നിറഞ്ഞിരുന്ന ക്ലാസ് മുറികൾ മൂന്നുവട്ടം ശുചിയാക്കി ബുധനാഴ്ച സ്കൂൾ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഹയർ സെക്കൻഡറി കമ്പ്യൂട്ടർ ലാബിലെ 25 ഡെസ്ക്ടോപ് കമ്പ്യൂട്ടറുകളാണ് നശിച്ചത്. ൈഹസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിലെ ഏഴു ഡെസ്ക്ടോപ്പുകളും ആറു ലാപ്ടോപ്പുകളും വെള്ളം കയറി ഉപയോഗശൂന്യമായി. െഹെസ്കൂൾ വിഭാഗത്തിൽ മൂന്നു ഇൻവെർട്ടറുകൾ, നാലു യു.പി.എസുകൾ, രണ്ടു പ്രിൻററുകൾ, 19 കമ്പ്യൂട്ടർ ടേബിളുകൾ, ടി.വി, സൗണ്ട് സിസ്റ്റം എന്നിവ വെള്ളം കയറി നശിച്ചവയിൽപെടും. 200ൽപരം ലൈബ്രറി പുസ്തകങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവക്കൊപ്പം ബക്കറ്റ്, കപ്പ്, ചൂൽ തുടങ്ങിയവയും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഡെസ്കുകളും ബെഞ്ചുകളും നശിച്ചു. 2015 വരെയുള്ള പത്താംതരം തുല്യത ഫയലുകൾ, 1980 വരെയുള്ള കുട്ടികളുടെ അറ്റൻഡൻസ് രജിസ്റ്ററുകൾ തുടങ്ങി നിരവധി രേഖകർ വെള്ളംകയറി നശിച്ചു. കുറിച്യർമലയിലുണ്ടായ ഉരുൾപൊട്ടലും കനത്ത മഴയും കാരണം അച്ചൂർപുഴ കരകവിഞ്ഞതിനെ തുടർന്നാണ് സ്കൂളിൽ വെള്ളം കയറിയത്. ഹയർ െസക്കൻഡറി വിഭാഗത്തി​െൻറ ഒന്നാം നില പൂർണമായും വെള്ളത്തിൽ മുങ്ങി. ൈഹസ്കൂൾ വിഭാഗത്തിൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്റ്റാഫ് റൂം, ഒാഫിസ് റൂം, ഹൈടെക് ക്ലാസ് റൂമുകൾ, െഎ.ടി, സയൻസ് ലാബുകൾ എന്നിവയിൽ ഒന്നര മീറ്റർ ഉയരത്തിൽ രണ്ടുദിവസം വെള്ളം കെട്ടിനിന്നതിനെ തുടർന്നാണ് വൻ നാശമുണ്ടായത്. കെട്ടിടത്തി​െൻറ തറയിൽ വിള്ളൽവീണ് ഒരു വശം താഴ്ന്ന നിലയിലാണ്. ഇതി​െൻറ ബലക്ഷയം പരിശോധിക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ചളി നിറഞ്ഞ ക്ലാസ് മുറികൾ സന്നദ്ധസംഘടനകൾ പലതവണ ശുചിയാക്കിയാണ് പൂർവസ്ഥിതിയിലെത്തിച്ചത്. സ്കൂളിെല നിരവധി വിദ്യാർഥികളുടെ വീടുകൾക്കാണ് പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story