Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരന്തൂരിൽ പലചരക്ക്...

കാരന്തൂരിൽ പലചരക്ക് കടയിൽ മോഷണം

text_fields
bookmark_border
കുന്ദമംഗലം: കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപത്തെ പലചരക്ക് കടയിൽ മോഷണം. 15,000 രൂപയും സിഗരറ്റ് പാക്കറ്റുകളുമാണ് മോഷണം പോയത്. പാളിയിൽ ബഷീറി​െൻറ ഉടമസ്ഥതയിലുള്ള കട തിങ്കളാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് അടച്ചത്. ഇതിനു ശേഷമാണ് കള്ളൻ കയറിയത്. ഷട്ടറി​െൻറ പൂട്ട് പൊട്ടിച്ച നിലയിലാണ്. കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവി​െൻറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി. പ്രളയബാധിതർക്ക് കൈത്താങ്ങുമായി എൻ.എസ്.എസ് വളൻറിയർമാർ കുന്ദമംഗലം: കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പും, സാങ്കേതിക വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലുള്ള നാഷനൽ സർവിസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷനൽ ഫ്ലഡ് റിലീഫ് ആക്റ്റിവിറ്റിയുടെ ഭാഗമായുള്ള ജില്ലതല സർവേ തുടങ്ങി. ജില്ലയിലെ എൻജിനീയറിങ് കോളജ്, പോളിടെക്നിക് എന്നിവയിൽ നിന്നായി 200 വളൻറിയർമാരാണ് സർവേ നടത്തുന്നത്. ചാത്തമംഗലം, മാവൂർ, കുന്ദമംഗലം, കാരശ്ശേരി, പെരുവയൽ എന്നീ പഞ്ചായത്തുകളിലെ 18 പ്രളയബാധിത സ്ഥലങ്ങളിലെത്തി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതി​െൻറ കണക്കെടുപ്പാണ് മൂന്നു ദിവസം കൊണ്ട് നടത്തുക. പിന്നീട് തുടർനടപടികളുമുണ്ടാവും. ചാത്തമംഗലം ആർ.ഇ.സി സ്കൂളിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് റീജനൽ കോഒാഡിനേറ്റർ ആബിദ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ എലിസബത്ത് സി. കുരുവിള, എൻ.എസ്.എസ് ജില്ല പ്രോഗ്രാം ഓഫിസർ അശ്വിൻ രാജ്, ടി.എ. രമേശൻ, സി. ബിജു, സ്കൂൾ എച്ച്.എം മംഗള ബായ്, പ്രിൻസിപ്പൽ ലീനതോമസ്, പി.ടി.എ പ്രസിഡൻറ് ഇ.സി.ടി കുഞ്ഞോയ്, എം.കെ. ജയൻ, വിനു റോഷൻ എന്നിവർ സംസാരിച്ചു. ഷാൻ ബക്കർ നന്ദി പറഞ്ഞു. ചാത്തമംഗലം പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും അസി. എൻജിനീയർമാരായ ശ്രീജിത്ത്, ധന്യ എന്നിവർ വളൻറിയർമാർക്ക് നിർദേശങ്ങൾ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story