Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രളയം: ലീഗ്...

പ്രളയം: ലീഗ് ദുരിതാശ്വാസ പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
മുക്കം: പ്രളയംമൂലം ദുരിതംവിതച്ച കാരശ്ശേരി പഞ്ചായത്തിൽ മുസ്‌ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പദ്ധതി തുടങ്ങി. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലായി 20ൽപരം വീടുകൾക്ക് കേടു സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക പാക്കേജ് നടപ്പാക്കാനാണ് ലീഗ് തീരുമാനം. ഒന്നാം ഘട്ടത്തി​െൻറ ഉദ്ഘാടനം കാരമൂല കാരാട്ട് കോളനിയിൽ സൗദി അറേബ്യ കെ.എം.സി.സി പ്രസിഡൻറ് എ.കെ. സാദിഖ് പഞ്ചായത്ത് ലീഗ് പ്രസിഡൻറ് കെ. കോയക്ക് സാമഗ്രികൾ കൈമാറി നിർവഹിച്ചു. എം.പി.കെ. അബ്ദുൽ ബറ്, ഇ.പി. ബാബു, സലാം തേക്കുംകുറ്റി, നിസാം കാരശ്ശേരി, അബൂബക്കർ ചാലൂളി, അടുക്കത്തിൽ മുഹമ്മദ് ഹാജി, എം.കെ. സൈതാലി, എൻ.പി. ഖാസിം, പി.പി.എസ്. ഷിഹാബ്, റഹൂഫ് കൊളക്കാടൻ, മുനീർ തേക്കുംകുറ്റി, കെ.എം. അഷ്റഫ് അലി, പീർ മുഹമ്മദ്, കെ.കെ. മുജീബ്, മുഹമ്മദ് പാലക്കാംപൊയിൽ, മുനീർ ആലുങ്ങൽ, കെ.പി. നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story