Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവനക്കാരനെ മർദിച്ച്​...

ജീവനക്കാരനെ മർദിച്ച്​ ബസ്​ തകർത്തയാൾ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ ട്രാക്കിൽ നിർത്തിയ സ്വകാര്യ ബസി​െൻറ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്ത ചേളന്നൂർ സ്വദേശി ശങ്കറിനെ (34) കസബ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരൻ നവാഫി​െൻറ പരാതിയിലാണ് കേസെടുത്തത്. അറസ്റ്റിലായ ശങ്കറും മറ്റൊരു ബസിലെ ഡ്രൈവറാണ്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കോഴിക്കോട്- നരിക്കുനി റൂട്ടിലോടുന്ന 'അൽതാഫ്' ബസിലെ ജീവനക്കാരനായ നവാഫിനെ ബസിൽ കയറി ജാക്കിലിവർ കൊണ്ട് തലക്കടിക്കാനുള്ള ശ്രമത്തിനിടെയാണ് മുൻഭാഗത്തെ ഗ്ലാസ് തകർന്നത്. ശങ്കർ മദ്യലഹരിയിൽ വഴക്കുണ്ടാക്കുകയായിരുന്നുവെന്നും ഇയാൾക്കെതിരെ മുമ്പും ഇത്തരത്തിൽ പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു. ഏകദേശം 15,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. ശങ്കറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story