Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി നിശ്ശബ്​ദ സഹോദരങ്ങളും

text_fields
bookmark_border
തുകയും ഭക്ഷ്യസാധനങ്ങളും വീട്ടുപകരണങ്ങളും എത്തിച്ചു നല്‍കി താമരശ്ശേരി: ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി ബധിര സഹോദരങ്ങളും. മലയോര മേഖലയിലെ ബധിര സഹോദരങ്ങളുടെ കൂട്ടായ്മയായ താമരശ്ശേരി റീജനല്‍ ഡഫ്‌ സ​െൻററി​െൻറ ആഭിമുഖ്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,160 രൂപയും ജില്ല കലക്ടറുടെ ഔട്ട്‌ബോക്‌സ് പദ്ധതിയിലേക്ക് അരി അടക്കമുള്ള ഭക്ഷ്യസാധനങ്ങളും അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങളുമായി ജില്ല ആസ്ഥാനത്തെത്തിയത്. കോഴിക്കോട് കലക്ടറേറ്റില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ തുകയും കലക്ടർ യു.വി. ജോസ് സാധനസാമഗ്രികളും ഏറ്റുവാങ്ങി. ദുരിതബാധിതരെ സഹായിക്കാന്‍ ഭിന്നശേഷിക്കാര്‍ കാണിച്ച ഉത്സാഹം മാതൃകപരമാണെന്നും മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനവും സമൂഹത്തിന് നല്ല സന്ദേശവുമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഡഫ്‌ സ​െൻറര്‍ കോഓഡിനേറ്റര്‍മാരായ വി.പി. ഉസ്മാന്‍, പി. ഉസ്മാന്‍, പി. അബ്ദുറഹ്മാന്‍, പി. മനോജ്, അബ്ദുൽ ഷുക്കൂര്‍, സുരേന്ദ്രന്‍ കൈതപ്പൊയില്‍, സുബൈര്‍ വെഴുപ്പൂര്‍, ബവീഷ് ബാല്‍, പി. റംല, എ.ടി. ഹാരിസ്, രാജീവന്‍ കോളിയോട്ട് എന്നിവര്‍ സംബന്ധിച്ചു. photo tsy55.jpg താമരശ്ശേരി റീജനല്‍ ഡഫ്‌ സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന തുക മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story