Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിയാറി​െൻറയും ...

ചാലിയാറി​െൻറയും ചെറുപുഴയുടെയും പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കാൻ ഉടൻ നടപടികൾ വേണം - മുസ്​ലിം ലീഗ്

text_fields
bookmark_border
മാവൂർ: ഭീമമായ മണ്ണിടിച്ചിലിന് വിധേയമാകുന്ന ചാലിയാറി​െൻറയും ചെറുപുഴയുടെയും പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കാൻ ഉടൻ നടപടികൾ വേണമെന്ന് മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഭയാനകരമായ രീതിയിലാണ് പുഴക്കരകൾ ഇടിഞ്ഞമരുന്നത്. വീടി​െൻറ പോർച്ചും പുഴയുമായി ഒന്നര മീറ്റർ മാത്രം അകലമുള്ളവരും കരയിലുണ്ട് എന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം. അടുത്ത വെള്ളപ്പൊക്കത്തോടെ പലരുടെയും വീടുകൾ പുഴ അപഹരിക്കുമെന്ന സാഹചര്യമാണുള്ളത്. ചെറുപുഴയുടെ ഇരുകരകളിലും താമസിക്കുന്നവരിൽ ഏറെയും മാവൂർ ഗ്രാമപഞ്ചായത്തിൽ പെട്ടവരാണ്. കരയിടിച്ചിൽ തടയാൻ ശക്തമായ പാർശ്വഭിത്തി കെട്ടുകയല്ലാതെ രക്ഷയില്ല. ഉടൻ തന്നെ ഭിത്തി നിർമാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എൻ.പി. ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി. കോയ, എൻ.പി. അഹമ്മദ്, കെ. ആലി ഹസൻ, ടി.ടി. ഖാദർ, ഒ.എം. നൗഷാദ്, കെ. ഉസ്മാൻ, യു.എ. ഗഫൂർ, ടി.കെ. അബ്ദുല്ല കോയ, കെ.പി. സമദ്, എം.ടി. റഷീദ്, പാറയിൽ സലാം, യു. കബീർ, എം.എം. അബ്ദുല്ല, ഒ. മമ്മദ് മാസ്റ്റർ, പി. ഉമ്മർ കുട്ടി മാസ്റ്റർ, ടി.എം. അബ്ദുല്ല, പനങ്കുണ്ട അബ്ദുല്ല, എം.ടി. സലീം മാസ്റ്റർ, ടി.എ. സലാം, എ.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു. ടി. ഉമ്മർ മാസ്റ്റർ സ്വാഗതവും എം.പി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story