Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ ക്യാമ്പിലെ ...

ദുരിതാശ്വാസ ക്യാമ്പിലെ മോഷണം: പനമരത്ത് വിവാദം കൊഴുക്കുന്നു

text_fields
bookmark_border
പനമരം: ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്തിയ സംഭവത്തിൽ റവന്യൂ ജീവനക്കാരുടെ അറസ്റ്റ് സംബന്ധിച്ച് പനമരത്ത് ചർച്ചകൾ സജീവം. നാട്ടിൻപുറങ്ങളിലെ ചർച്ച സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ജീവനക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ജീവനക്കാർ ചതിക്കപ്പെടുകയായിരുന്നുവെന്നും മോഷണത്തിനിടയിൽ കുടുങ്ങുകയായിരുന്നുവെന്നും വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്. ടോയ്ലറ്റ് ക്ലീനിങ് വസ്തുക്കൾ, അടിവസ്ത്രങ്ങൾ എന്നിവയൊക്കെ കാറിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ് ക്യാമ്പിലുള്ളവർ ജീവനക്കാരെ തടഞ്ഞുവെച്ചത്. മറ്റു ദുരിതബാധിതർക്ക് കൊടുക്കാൻ കൊണ്ടുപോകുന്നതിനിടയിൽ ചിലർ തങ്ങളെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിനെ തുടക്കം മുതൽ ചില രാഷ്ട്രീയക്കാർ തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിച്ചിരുന്നതായി ചില ക്യാമ്പ് അംഗങ്ങൾതന്നെ പറയുകയുണ്ടായി. ക്യാമ്പിൽ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ചിലർ നടത്തിയ സമരം ഭരണകക്ഷിക്കുതന്നെ തിരിച്ചടിയായി. പ്രാദേശിക നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് ജീവനക്കാർ വഴങ്ങാത്തത് പലപ്പോഴും വാക്കേറ്റങ്ങൾക്കും ഇടയാക്കി. അതേസമയം, ഉദ്യോഗസ്ഥർ തട്ടിപ്പുകാരാണെന്ന നിലപാടാണ് ഭരണകക്ഷിക്കാർക്കുള്ളത്. സോഷ്യൽ മീഡിയ ചർച്ചയിൽ ഉദ്യോഗസ്ഥരെ പിന്തുണക്കുന്നവർക്കെതിരെ രംഗത്തുവരുന്നത് ഇടത് പ്രവർത്തകരോ അനുയായികളോ ആണ്. ദുരിതാശ്വാസ ക്യാമ്പി​െൻറ തുടക്കത്തിൽ പനമരത്ത്, സ്കൂളിനു പുറമെ ടൗണിലെ ലോഡ്ജുകളിലും ആളുകളെ പാർപ്പിച്ചിരുന്നു. ഐഡിയൽ റിലീഫ് വിങ്, സി.എച്ച് സ​െൻറർ തുടങ്ങിയവയൊക്കെ സജീവ പ്രവർത്തനം നടത്തിയിരുന്നു. പരക്കുനി, ചങ്ങാടക്കടവ്, കീഞ്ഞുകടവ് തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരെക്കാളും ഇത്തരം സംഘടനകളാണ് പ്രശംസനീയമായ രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചത്. സർക്കാറി​െൻറ പൂർണ നിയന്ത്രണത്തിലുള്ള ഹൈസ്കൂളിലെ ക്യാമ്പിൽ തുടക്കത്തിൽ 1500ഓളം പേരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 121 കുടുംബങ്ങൾ മാത്രമാണുള്ളത്. ആളുകളുടെ എണ്ണം 500ൽ താഴെയായി. വിവാദങ്ങൾ ഇല്ലാതെ ക്യാമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സർക്കാറിന് അഭിമാനിക്കാൻ വകനൽകുമായിരുന്നു. എന്നാൽ, അപശ്രുതികളോടെയാണ് പനമരത്തെ ക്യാമ്പിന് അവസാനമാകുന്നത്. SUNWDL19 പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അവശേഷിക്കുന്നവർ പ്രളയം: സമസ്ത ജില്ല കമ്മിറ്റി 100 വീടുകൾ നിർമിച്ചുനൽകും കൽപറ്റ: പ്രളയത്തിലും മറ്റ് അപകടങ്ങളിലും വീടും സ്ഥലവും നഷ്‌ടപ്പെട്ട 100 കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകാൻ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃസംഗമം തീരുമാനിച്ചു. തുടർപ്രവർത്തനങ്ങൾക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായി സമസ്ത കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകി. സമസ്ത കേന്ദ്ര മുശാവറ മെംബർ വി. മൂസക്കോയ മുസ്‌ലിയാർ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കർ പദ്ധതി വിശദീകരിച്ചു. എസ്. മുഹമ്മദ് ദാരിമി, പോള ഇബ്രാഹിം ദാരിമി, പി. സുബൈർ ഹാജി, എം. ഹസൻ മുസ്‌ലിയാർ, മുഹമ്മദ്കുട്ടി ഹസനി, ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, കെ.എ. നാസർ മൗലവി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുസ്തഫ വെണ്ണിയോട്, പി.ടി. ആലിക്കുട്ടി, അബൂബക്കർ റഹ്മാനി എന്നിവർ സംസാരിച്ചു. ആവശ്യമായ സ്ഥലമോ സംഭാവനകളോ നൽകാൻ തയാറുള്ളവർ സമസ്ത വയനാട് ജില്ല ഘടകവുമായി ബന്ധപ്പെടണമെന്ന് യോഗം അഭ്യർഥിച്ചു. പി.സി. ഇബ്രാഹിം ഹാജി സ്വാഗതവും കാഞ്ഞായി ഉസ്മാൻ നന്ദിയും പറഞ്ഞു. സന്ദർശിച്ചു കൽപറ്റ: മക്കിമലയിലെ ഉരുൾപൊട്ടലിൽ മരിച്ച റസാഖ്-സീനത്ത് ദമ്പതികളുടെ മക്കൾ റെജ്മൽ, റെജിനാസ്, മുഹമ്മദ് റിഷാൻ എന്നിവരെ കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണിയുടെയും അഹമ്മദ് പേട്ടലി​െൻറയും മക്കൾ സന്ദർശിച്ചു. ആൻറണിയുടെ മകൻ അനിൽ കുര്യൻ ആൻറണി, എ.െഎ.സി.സി ട്രഷറർ അഹമ്മദ് പട്ടേലി​െൻറ മകൻ മുഹമ്മദ് ഫൈസൽ പട്ടേൽ എന്നിവർ ഞായറാഴ്ച ഉച്ചയോടെയാണ് മക്കിമലയിൽ ബന്ധുവീട്ടിൽ കഴിയുന്ന ഇവരെ സന്ദർശിച്ചത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എക്കണ്ടി മൊയ്തുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു ദിവസമായി വയനാട്ടിലുള്ള അനിൽ കുര്യനും ഫൈസൽ പട്ടേലും ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. SUNWDL17 അനിൽ കുര്യൻ ആൻറണിയും മുഹമ്മദ് ഫൈസൽ പട്ടേലും മക്കിമലയിലെ ഉരുൾപൊട്ടലിൽ അനാഥരായ കുട്ടികളെ സന്ദർശിച്ചപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story