Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:44 AM GMT Updated On
date_range 2018-08-27T11:14:59+05:30സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം നടത്തി
text_fieldsമുക്കം: നിർധനർക്ക് പുകരഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സിമ്പിൾ ഇൻഡേൻ ഗ്യാസ് ഏജൻസി സൗജന്യ ഗ്യാസ് വിതരണം ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി ബിജുരാജ്, കല്യാണിക്കുട്ടിക്ക് കണക്ഷൻ നൽകി ഉദ്ഘാടനം ചെയ്തു. കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം, താഴക്കോട്, കുമാരനെല്ലൂർ, കക്കാട്, കൊടിയത്തൂർ വില്ലേജുകളിലെ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും എ.എ.വൈ കാർഡ് ഉടമകൾക്കും ബി.പി.എൽ കാർഡിൽ ഒ.ബി.സി വിഭാഗത്തിനുമാണ് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നത്. സൗജന്യ കണക്ഷന് അർഹരല്ലാത്തവർക്കും നിലവിൽ കണക്ഷൻ ഇല്ലാത്തവർക്കും കണക്ഷൻ വാങ്ങാൻ കാരശ്ശേരി സഹകരണ ബാങ്ക് വായ്പ നൽകുമെന്ന് ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ പറഞ്ഞു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ഡി.സി.സി സെക്രട്ടറി പി.സി. ഹബീബ് തമ്പി, ബാങ്ക് ഡയറക്ടർ കണ്ടൻ പട്ടർചോല, ബാങ്ക് ജനറൽ മാനേജർ എം. ധനീഷ്, ജോയ് കുട്ടി ഗോതമ്പ് റോഡ്, വി. കുഞ്ഞാലി ഹാജി, സിമ്പിൾ ഇൻഡേൻ എം.ഡി എൻ.കെ. ജുംന, ജുനൈദ് കെ. റഹ്മാൻ എന്നിവർ സംസാരിച്ചു.
Next Story