Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഘോഷം...

ആഘോഷം ദുരിതാശ്വാസമാക്കി നാട് ഓണമുണ്ടു

text_fields
bookmark_border
പേരാമ്പ്ര: പ്രളയം തകർത്ത സഹജീവികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആളും ആരവവുമില്ലാതെ നാട് ഓണമുണ്ടു. തിരുവോണ നാളിൽപോലും മേഖലയിലുള്ളവരിൽ പലരും ദുരിതാശ്വാസത്തിനും ശുചീകരണത്തിനും വിവിധ ജില്ലകളിൽ പോയവരാണ്. സന്നദ്ധ സംഘടനകളും ക്ലബുകളുമെല്ലാം നേരത്തേ ഓണാഘോഷ പരിപാടികൾ നിശ്ചയിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. പരിപാടി ഉപേക്ഷിച്ചതോടെ പിരിച്ചെടുത്ത തുക പല സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണപ്പൊട്ടന് ലഭിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി പന്നിമുക്ക് സ്വദേശിയായ മീത്തലെ മാണിക്കോത്ത് സ്മിതിന്‍ (കുട്ടന്‍) ഓണപ്പൊട്ടനായി വേഷമിട്ട് ഗൃഹസന്ദർശനം നടത്തി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തിരുവോണ ദിവസം വൈകീട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയ സ്മിതിൻ തുക എ.എസ്‌.ഐ പ്രകാശന് കൈമാറി. ശുചീകരിച്ചു നൊച്ചാട് ഹരിതവേദി ജി.സി.സി റിലീഫ് ട്രസ്റ്റി​െൻറ നേതൃത്വത്തിൽ തിരുവോണ നാളിൽ വയനാട് ഉരുൾപൊട്ടൽ പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തി. കുറിച്ചിയർ മലയിലെ ഉരുൾപൊട്ടലിൽ മണ്ണ് വീണുമൂടിയ പൊഴുതന ആറാംമൈലിലെ രണ്ടു വീടുകളിലാണ് ഹരിതവേദിയുടെ അംഗങ്ങൾ ശുചീകരിച്ചത്. രാവിലെ പുറപ്പെട്ട സംഘത്തെ പേരാമ്പ്ര മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് എസ്‌.കെ. അസ്സയിനാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഹരിതവേദി ചെയർമാൻ എൻ.പി. അസീസ് അധ്യക്ഷത വഹിച്ചു. വി.പി.കെ. ഇബ്രാഹിം, പി.സി. മുഹമ്മദ്‌ സിറാജ്, ഹംസ മാവിലാട്ട്, സുരേന്ദ്രൻ മാസ്റ്റർ, കെ. കുമാരൻ, പി.കെ. റഫീഖ്, വി.പി.കെ. റഷീദ്, എം.പി. സജ്ജാദ്, പി.കെ. കാസിം മാസ്റ്റർ, അൻവർഷാ നൊച്ചാട് എന്നിവർ സംസാരിച്ചു. മൂന്നു ഘട്ടങ്ങളിലായി ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ ക്യാമ്പുകളിൽ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story