Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രയാസങ്ങളിൽ...

പ്രയാസങ്ങളിൽ കൈത്താങ്ങായി മാസ് റിയാദ്

text_fields
bookmark_border
കൊടിയത്തൂർ: പ്രളയദുരിതം അനുഭവിക്കുന്ന കൊടിയത്തൂരിലെയും സമീപ പഞ്ചായത്തുകളിലെയും നൂറോളം കുടുംബങ്ങൾക്ക് മാസ് റിയാദ് ധനസഹായം നൽകി. നാട്ടിലുള്ള മാസ് പ്രതിനിധികൾ നേരിട്ട് അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്തത്. കൊടിയത്തൂർ മേഖലയിലേക്കുള്ള ധനസഹായം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ലയും കാരശ്ശേരി, മുക്കം മേഖലയിലുള്ളത് പഞ്ചായത്ത് മെംബർ ജി. അബ്ദുൽ അക്ബറും ഉദ്ഘാടനം ചെയ്തു. മാസ് പ്രസിഡൻറ് കെ.ടി. ഉമ്മർ, സെക്രട്ടറി കെ.സി. ഷാജു ട്രഷറർ സി.കെ. ഷെരീഫ്, ഫൈസൽ കുയ്യിൽ, കെ.പി. ജബ്ബാർ, അഹമ്മദ് കുട്ടി, സാദിഖ്, കെ.കെ. ജാഫർ, കൺവീനർ ഫൈസൽ നെല്ലിക്കാപ്പറമ്പ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story