Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെൻറ് ജോസഫ്സിന്...

സെൻറ് ജോസഫ്സിന് പൂർവവിദ്യാർഥികളുടെ വക 'വേരുകൾ'

text_fields
bookmark_border
കോഴിക്കോട്: രണ്ടേകാൽ നൂറ്റാണ്ട് പ്രായമുള്ള കോഴിക്കോട് സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് പൂർവവിദ്യാർഥികളുടെ വക വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം. 1996 എസ്.എസ്.എൽ.സി ബാച്ചാണ് സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ റൂട്ട്സ് എന്ന പേരിൽ ഒൗട്ട്ഡോർ ക്ലാസ്റൂം ഒരുക്കിയത്. ബാച്ചി​െൻറ പുനഃസമാഗമ ദിനമായ ഞായറാഴ്ച അന്നത്തെ പ്രധാനാധ്യാപകനായ ഫാദർ ജോസഫ് കല്ലേപ്പള്ളിൽ 'ക്ലാസ് റൂം' ഉദ്ഘാടനം ചെയ്‌തു. മരത്തിനു ചുറ്റും തറകെട്ടി അതിന് മുന്നിലായി ബെഞ്ചുകൾ കെട്ടിയുണ്ടാക്കിയും കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങൾക്കു മേൽ ഗ്രാനൈറ്റ് സ്ലാബുകൾ വിരിച്ചും നിലത്തെ കല്ലുകൾക്കിട‍യിൽ പുല്ല് വെച്ചുപിടിപ്പിച്ചുമാണ് റൂട്ട്സ് ഒരുക്കിയത്. 12 ബെഞ്ചുകളിലായി 60 കുട്ടികൾക്ക് ഇരിക്കാം. നാലു ലക്ഷം രൂപയാണ് ചെലവ്. ബാച്ചിലെ വിദ്യാർഥിയായ അനൂപ് ഗംഗാധരനാണ് ഔട്ട്ഡോർ ക്ലാസ്റൂം എന്ന ആശയം വാട്സ്ആപ് ഗ്രൂപ്പിലൂടെ പങ്കുവെച്ചത്. പഴയ സഹപാഠികൾ ഒറ്റക്കെട്ടായി പിന്തുണച്ചപ്പോൾ ഒന്നര മാസത്തിനുള്ളിൽ നിർമാണം പൂർത്തിയായി. പ്രകൃതിയോടിണങ്ങിച്ചേർന്ന് പഠിക്കുകയെന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് ബാച്ചുകാർ പറയുന്നു. അനൂപ് ഗംഗാധരൻ സ്വാഗതവും നിലവിലെ പ്രധാനാധ്യാപകൻ തോമസ് മാത്യു നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story