Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാവപ്പെട്ട...

പാവപ്പെട്ട കുടുംബത്തിന് ഓണസമ്മാനമായി വൈദ്യുതി നൽകി

text_fields
bookmark_border
നരിക്കുനി: പ്രളയക്കെടുതിക്കിടയിലെ തിരക്കിനിടയിലും കെ.എസ്.ഇ.ബി നരിക്കുനി ഓഫിസിലെ ജീവനക്കാർ പാവപ്പെട്ട കുടുംബത്തിന് ഓണസമ്മാനമായി വൈദ്യുതി കണക്ഷൻ നൽകി. വട്ടപ്പാറപ്പൊയിൽ നെല്ലിക്കോട്ട് കണ്ടിയിൽ രാഘവ​െൻറ കുടുംബത്തിനാണ് കെ.എസ്.ഇ.ബി നരിക്കുനി സെക്ഷൻ സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങൾ മാറ്റി വെച്ച് സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകിയത്. അസിസ്റ്റൻറ് എൻജിനീയർ ഇൻ ചാർജ് കെ. മുഹമ്മദ് ബഷീർ സ്വിച്ച് ഓൺ നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സബ് എൻജിനീയർ ഷാനവാസ് ഷാൻ, ഓവർസിയർ പി. രാമചന്ദ്രൻ, ബി. ജിജു, പി. മുഹമ്മദ് റഫീഖ്, ഷൈജു തുടങ്ങിയവർ സംസാരിച്ചു പാലോറ മലയിലെ നിർമാണം: ജിയോളജി വകുപ്പ് പരിശോധിക്കണം മടവൂർ: കിഴക്കോത്ത്-മടവൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാലോറമലയിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിർത്തിവെച്ച് ജിയോളജി വകുപ്പിലേത് ഉൾപ്പെടെയുള്ള ഉന്നതസംഘം സ്ഥലം പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് യൂത്ത് ലീഗ് മടവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു. എ.പി. യൂസുഫലി, പി. അസ്ഹറുദ്ദീൻ, ഇ. ജിൻഷാദ്, അനീസ്, അബ്്ദുറഹിമാൻ മുക്ക്, റിയാസ്, എ. ഉബൈദ്, പി.സി. നബീൽ, മുനീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story