Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightp3 lead പുനരധിവാസ...

p3 lead പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം

text_fields
bookmark_border
പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം -ജില്ലയിലെ റോഡുകൾ ഒമ്പതു കോടി ചെലവിൽ നന്നാക്കും -മത്സ്യതൊഴിലാളികളെ ആദരിക്കും -കൂടുതൽ സാധനങ്ങൾ ആവശ്യമില്ല, പണം നൽകാം കോഴിക്കോട്: ദുരിതബാധിതരെ സഹായിക്കാൻ എല്ലാ ഭാഗത്തുനിന്നും പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണ ലഭിച്ചെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് നടന്ന സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ജില്ലയിൽ റോഡുകളുടെ 80 ശതമാനം അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനുണ്ട്. ഇതിനായി ഒമ്പതു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി അവ പൂർത്തീകരിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിവർ മാനേജ്മെൻ്റ് ഫണ്ട് ഉപയോഗപ്പെടുത്തി പുഴയോരം ഇടിയുന്നത് തടയാനുള്ള വരമ്പുകൾ നിർമിക്കും. കുടിവെള്ള വിതരണം പൂർണമായും വാട്ടർ അതോറിറ്റി ഏറ്റെടുക്കും. 19.51 കോടി രൂപയുടെ നഷ്ടമാണ് കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ളത്. നഷ്ടങ്ങൾ പരിഹരിക്കാൻ ലഭ്യമായ ഫണ്ട് പര്യാപ്തമല്ല. എന്നാൽ, കൃഷിവകുപ്പ് മുഖേന കർഷകർക്ക് അർഹമായ സഹായങ്ങൾ ലഭ്യമാക്കും. കെ.എസ്.സി.ബി, ബി.എസ്.എൻ.എൽ എന്നീ വിഭാഗങ്ങങ്ങൾ പ്രശംസനീയമായ പ്രവർത്തനം കാഴ്ചെവച്ചു. ജില്ലയിൽ 171 വീടുകൾ താമസയോഗ്യമല്ലാതായിട്ടുണ്ട്. ഇവരെ താമസിപ്പിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെള്ളം കയറിയ വീടുകൾ ശുചിയാക്കുന്നതിനായി പഞ്ചായത്തുകൾ വാർഡ് തലത്തിൽ ക്ലീനിങ് സ്വാഡുകൾ രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കുകയും ഇതിന് ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലത്തിൽ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതല ഏൽപിക്കുകയും ശുചിത്വമിഷൻ ജില്ലാതല ഏകോപനം ഏറ്റെടുക്കുകയും ചെയ്യും. സ്വന്തം തോണികളുമായി മറ്റു ജില്ലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികൾക്ക് ജില്ലയുടെ ആദരം നൽകും. എം.പിമാർ, എം.എൽ.എമാർ തുടങ്ങി ഗ്രാമപഞ്ചായത്തംഗങ്ങൾ വരെയുള്ള ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ഇറങ്ങി. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും കക്ഷിരാഷ്ട്രീയം മാറ്റി വെച്ച് ദുരിതബാധിതരെ സഹായിച്ചു. മതസംഘടനകൾ, ആരാധനാലയങ്ങൾ, വിവിധ സർവിസ് സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തകരും ഒറ്റ മനസ്സോടെ കൈത്താങ്ങായെത്തി. ഈ പിന്തുണ കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പുകൾ വൻ വിജയമായത്. വിദ്യാർഥി-യുവജന പങ്കാളിത്തവും പ്രശംസനീയമാണെന്ന് മന്ത്രിമാർ പറഞ്ഞു. കച്ചവടക്കാർ, കർഷകർ, തൊഴിലാളികൾ എന്നിവർക്ക് അർഹമായ സഹായങ്ങൾ നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് എട്ടിന് ശേഷമുണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ജില്ലയിൽ 13,700 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. ഇതിനായി 303 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 44,328പേർക്ക് താമസവും ഭക്ഷണവുമൊരുക്കി. മഴ മാറിയതോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. അരി, പല വ്യഞ്ജനങ്ങൾ എന്നിവയടങ്ങുന്ന കിറ്റ് നൽകി. അത് വാങ്ങാൻ കഴിയാതെ പോയവർക്ക് വീട്ടിലെത്തിക്കാനും സാധിച്ചു. റേഷൻ കാർഡ്, ആധാർ കാർഡ്, സ്ഥലത്തി​െൻറ ആധാരം തുടങ്ങി വിലപ്പെട്ട രേഖകൾ നഷ്ടമായവരുണ്ട്. ഇതി​െൻറ കോപ്പികൾ െസപ്റ്റംബർ 15 നകം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും. ദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഭാഗമായി നിലവിൽ കൂടുതൽ സാധനങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ല. അത്യാവശ്യ ഘട്ടം വന്നാൽ മാത്രം ഇനി ശേഖരണം ആരംഭിച്ചാൽ മതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ചെക്ക്, ഡ്രാഫ്റ്റ് എന്നിവയായി മാത്രം ഏൽപിക്കണം. ദുരിതബാധിതർ നേരിടുന്ന മാനസിക സമ്മർദം കുറക്കാൻ കൗൺസലിങ് സംവിധാനവും ഏർപ്പെടുത്തും. എം.എൽ.എ മാരായ പി.ടി.എ. റഹീം, എ. പ്രദീപ് കുമാർ, കെ. ദാസൻ, പുരുഷൻ കടലുണ്ടി, പാറക്കൽ അബ്ദുല്ല, ഡോ. എം.കെ. മുനീർ, കാരാട്ട് റസാഖ്, വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, ഇ.കെ. വിജയൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല കലക്ടർ യു.വി. ജോസ്, എ.ഡി.എം ടി. ജനിൽകുമാർ, ഡെപ്യൂട്ടി കലക്ടർ കെ. റംല, രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. മോഹനൻ മാസ്റ്റർ, കെ. ലോഹ്യ, മുക്കം മുഹമ്മദ്, പി.ആർ. സുനിൽ സിങ്, കെ. മൊയ്തീൻകോയ, പി.വി. നവീന്ദ്രൻ, അന്നമ്മ മാത്യു, സി.എൻ. ശിവദാസൻ, ടി.പി. ദാസൻ, എം. നാരായണൻ, ടി.പി. ജയചന്ദ്രൻ, പി. ജിജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story