Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.എസ്​.എസ്​ ദുരിത...

എൻ.എസ്​.എസ്​ ദുരിത നിവാരണ സേന

text_fields
bookmark_border
കോഴിക്കോട്: 'മിഷൻ കോഴിക്കോട്' പദ്ധതിയുടെ സഹകരണത്തോടെ ജില്ല ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) ദുരിതനിവാരണ സേന രൂപവത്കരിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സേനയുടെ ആദ്യ പ്രവർത്തനമായി എൻ.എസ്.എസ് വിദ്യാർഥികൾ, ദുരിതമേഖലകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. ദുരിതമേഖലകളിൽ ഹ്രസ്വകാല ദീർഘകാല ദുരിതനിവാരണ പദ്ധതികൾ ആവിഷ്കരിക്കും. കോഴിക്കോട് സിറ്റി ക്ലസ്റ്ററിലെ വിവിധ യൂനിറ്റുകളിൽനിന്നായി 800 വളൻറിയർമാർ 1648 വീടുകൾ സന്ദർശിച്ചു. ദുരിതനിവാരണ സേനയുടെ പ്രവർത്തനങ്ങൾക്ക് റീജനൽ എൻ.എസ്.എസ് കൺവീനർ കെ.സി. ഫസലുൽഹഖ്, കോഴിക്കോട് ജില്ല കൺവീനർ എസ്. ശ്രീചിത്ത്, സിറ്റി ക്ലസ്റ്റർ കൺവീനർമാരായ എം.കെ. ഫൈസൽ, കെ.എൻ. റഫീഖ്, മിഷൻ കോഴിക്കോട് പ്രതിനിധികളായ ടി.പി. മുഹമ്മദ് ബഷീർ, ദിലീപ്, റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. ദുരിത മേഖലകളിൽ ആവശ്യമായ സേവന പ്രവർത്തനങ്ങൾ നൽകാനായി ജില്ലയിലെ തിരഞ്ഞെടുത്ത വളൻറിയർമാർക്ക് പരിശീലനം നൽകും. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ഉൾക്കൊള്ളുന്ന 13 ക്ലസ്റ്ററുകളിൽനിന്നായി 100 പേരടങ്ങിയ 1300 വളൻറിയർമാരുടെ സംഘത്തിനാണ് പ്രത്യേക പരിശീലനം നൽകുക. ഫയർ ആൻഡ് െറസ്ക്യൂ, ഡിസാസ്റ്റർ മാനേജ്മ​െൻറ്, ഹെൽത്ത് ഡിപ്പാർട്മ​െൻറ്, ട്രോമാകെയർ തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ച് പരിശീലന പദ്ധതി ആവിഷ്കരിക്കും. ഫോൺ: 9846942760, 9895183418.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story