Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:35 AM GMT Updated On
date_range 2018-08-22T11:05:53+05:30പ്രളയബാധിതര്‍ക്ക് ജനമൈത്രി പൊലീസിെൻറ കൈത്താങ്ങ്
text_fieldsപേരാമ്പ്ര: ജനമൈത്രി പൊലീസ് അസോസിയേഷന് റൂറല്‍ ജില്ല റൂറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിത മേഖലകളിലേക്ക് ഭക്ഷണസാധനങ്ങളും മറ്റു നിത്യോപയോഗ വസ്തുക്കളും നല്കി. വ്യാപാര സ്ഥാപനങ്ങൾ, വ്യക്തികള്‍ എന്നിവരില്‍നിന്നും സ്വരൂപിച്ച വസ്ത്രങ്ങൾ, ചെരിപ്പ്, ബിസ്കറ്റ്, കുടിവെള്ളം, വാഴക്കുല തുടങ്ങിയ ഉൽപന്നങ്ങള് പേരാമ്പ്ര പൊലീസ് സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ അസോസിയേഷന് ജില്ല സെക്രട്ടറി കെ.എം. മുഹമ്മദ് ഏറ്റുവാങ്ങി. അംഗങ്ങളില്‍നിന്ന് സ്വരൂപിച്ച 25,000 രൂപ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടര്‍ കെ.പി. സുനില്‍കുമാര്‍ ഏറ്റുവാങ്ങി. ജില്ലയിലെ മറ്റു പൊലീസ് സ്റ്റേഷനുകളില്‍ സ്വരൂപിച്ച വസ്തുക്കളും ചേര്‍ത്ത് ബുധനാഴ്ച തൃശൂര്‍ ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യുമെന്ന് അേസാസിേയഷൻ നേതാക്കള്‍ അറിയിച്ചു. ചടങ്ങില്‍ സബ് ഇൻസ്പെക്ടര്‍മാരായ ദിനീഷ് സാഠോ, ടി.പി. ദിനേശൻ, എ.എസ്.ഐ ടി.വി. സത്യൻ, കെ. പ്രദീപൻ, അജിത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story