Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതബാധിതർക്കുവേണ്ടി ...

ദുരിതബാധിതർക്കുവേണ്ടി സ്വാന്തന യാത്ര

text_fields
bookmark_border
കൊയിലാണ്ടി: പ്രളയദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളജ് വിദ്യാർഥികൾ, അധ്യാപകർ, പൂർവ വിദ്യാർഥി സംഘടന, പി.ടി.എ. എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാന്തനയാത്ര നടത്തി. മൂരാടു മുതൽ കാട്ടിലപ്പീടിക വരെയായിരുന്നു യാത്ര. വിദ്യാർഥികൾ ബക്കറ്റ് പിരിവിലൂടെ പണവും സാധനങ്ങളും ശേഖരിച്ചു. പൂർവ വിദ്യാർഥികൾ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, അവശ്യസാധനങ്ങൾ എന്നിവ എല്ലാ കേന്ദ്രങ്ങളിലും കാത്തുനിന്ന് ഏൽപിച്ചു. കെ. ദാസൻ എം.എൽ.എ സ്വാന്തന യാത്രയെ യാത്രയയച്ചു. കോളജ് യൂനിയ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് ചെയർമാൻ അഭിനന്ദ്, അഖിൽ, അർച്ചന, ആര്യ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story